തൊടുപുഴ: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വാഗമണ്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് ഹാളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു. മുയല്‍ വളര്‍ത്തല്‍, താറാവ് കൃഷി, പോത്തുകുട്ടി പരിപാലനം, കാട വളര്‍ത്തല്‍ എന്നിവയില്‍ ഫെബ്രുവരി 11,12,13,14 തീയതികളിലാണ് പരിശീലനം.
കറവപ്പശു പരിപാലനത്തിൽ 18,19 തീയതികളിലും, മുട്ടക്കോഴി വളര്‍ത്തലില്‍ 25,26 തീയതികളിലും , ഇറച്ചിക്കോഴി വളര്‍ത്തലില്‍ 27,28 തീയതികളിലും പരിശീലനം നല്‍കും. ഓരോ വിഷയത്തിലും കർഷകർക്ക് ശാസ്ത്രീയമായ അറിവ് നൽകുന്നതിന് ഒപ്പം കൂടുതൽ വരുമാനം നേടാൻ അവരെ പ്രാപ്തരാക്കുകയുമാണ് പരിശീലനത്തിന്റെ ലക്ഷ്യം.
Discussion about this post