സംസ്ഥാനത്ത് കാലിത്തീറ്റ ഉത്പാദനത്തിൽ വൻ ഇടിവ്. കന്നുകുട്ടിപരിപാലനത്തിന് നടപ്പാക്കുന്ന ഗോവർധനി പദ്ധതി വഴി 2023-2024-ൽ സബ്‌സിഡി നൽകാതിരുന്നതും ‘ക്യാപ്’ പദ്ധതി മുടങ്ങിയതും ക്ഷീരമേഖലയിൽനിന്നുള്ള കർഷകരുടെ പിന്മാറ്റത്തിന് കാരണമായി.
പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ ഉത്പാദനം സംസ്ഥാനത്ത് മാസം ശരാശരി 7000 ടണ്ണോളമാണ് കുറഞ്ഞത്. മിൽമയുടെ തീറ്റ ഉത്പാദനത്തിലും ഇടിവുണ്ടായി. ഏപ്രിൽ മാസത്തെക്കാൾ 1000 ടണ്ണോളം കുറവാണ് തുടർന്നുള്ള മാസങ്ങളിലുണ്ടായത്. ജൂൺ, ജൂലായ് മാസങ്ങളിൽ 250 രൂപ സബ്‌സിഡി പ്രഖ്യാപിച്ചതിനാൽ മലബാർ മേഖലയിൽ പിടിച്ചു നിൽക്കാൻ മിൽമയ്ക്കായി എന്നതാണ് ഏക ആശ്വാസം.
കന്നുകുട്ടിപരിപാലന പദ്ധതിവഴി എട്ട് ജില്ലകളിൽ കേരള ഫീഡ്‌സും ആറ് ജില്ലകളിൽ മിൽമയുമാണ് തീറ്റയെത്തിക്കുന്നത്. ഈ പദ്ധതിയുടെ ആനുകൂല്യത്തിന് ഭൂരിപക്ഷം കർഷകരും ആശ്രയിക്കുന്നത് കേരള ഫീഡ്‌സിനെയാണ്. ജനുവരി, ജൂലൈ മാസങ്ങളിലെ ഉത്പാദനം താരതമ്യം ചെയ്യുമ്പോൾ 5,69,114 ലിറ്ററിന്റെ കുറവാണുള്ളത്.
Huge decline in fodder production in the state
Discussion about this post