Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

നിങ്ങള്‍ യാത്ര പോകുമ്പോള്‍ ചെടികള്‍ പരിപാലിക്കുന്നത് എങ്ങനെ?

Agri TV Desk by Agri TV Desk
May 29, 2021
in അറിവുകൾ
152
SHARES
Share on FacebookShare on TwitterWhatsApp

ചെടികള്‍ മനോഹരമായും ആരോഗ്യകരമായും വളര്‍ത്തുന്നതിന് ധാരാളം സമയവും പരിശ്രമവും ആവശ്യമായി വരും. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് മാറിനില്‍ക്കുക മിക്കവര്‍ക്കും ഒരു പ്രധാന പ്രശ്‌നമായി മാറാറുണ്ട്. എന്നാല്‍ ചെടികള്‍ക്ക് വാട്ടം തട്ടില്ലെന്ന് ഉറപ്പുവരുത്തി നിങ്ങള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയുന്ന ചില ടിപ്പുകള്‍ പറഞ്ഞുതരാം.

ചെടികളുടെ നന

യാത്ര പോകുന്നതിന് മുമ്പ് ചെടികളെല്ലാം നനയ്ക്കുക. പോട്ടിലുള്ള എല്ലാ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ചെടികളും തണുപ്പുള്ളതും തണലുള്ളതുമായ അന്തരീക്ഷത്തിലേക്ക് മാറ്റിവെക്കുക. അങ്ങനെ ചെയ്യുമ്പോള്‍ സൂര്യപ്രകാശത്തിന്റെ അസാന്നിധ്യത്താല്‍ പോട്ടിലെ മണ്ണിലെ വെള്ളം പെട്ടെന്ന് വരണ്ട് പോകില്ല.നന്നായി നനച്ച സസ്യങ്ങള്‍ ഒരാഴ്ചത്തോളമൊക്കെ നന ആവശ്യമില്ലാതെ ആരോഗ്യത്തോടെ നില്‍ക്കും. ടെറാക്കോട്ട പോട്ടുകളില്‍ മണ്ണിന്റെ ഈര്‍പ്പം തിളക്കമുള്ള സെറാമിക് പോട്ടുകള്‍, പ്ലാസ്റ്റിക് പോട്ടുകള്‍ എന്നിവയേക്കാള്‍ വേഗത്തില്‍ ബാഷ്പീകരിക്കും.

തിരി നന

ഒരു പാത്രത്തില്‍ നിറയെ വെള്ളമെടുക്കുക. കോട്ടന്‍ തുണി നീളത്തിലെടുക്കുക(തിരിയായി ഉപയോഗിക്കാന്‍). പോട്ടിലെ നനവുള്ള മണ്ണിലേക്ക് തിരിയാക്കിയ കോട്ടണ്‍ തുണിയുടെ ഒരു ഭാഗം രണ്ടോ മൂന്നോ ഇഞ്ച് ആഴത്തില്‍ താഴ്ത്തിവെക്കുക.മറുഭാഗം പാത്രത്തിലെ വെള്ളവുമായി ബന്ധിപ്പിച്ചുവെക്കുക. തിരി വെള്ളം വലിച്ചെടുത്ത് മണ്ണിലേക്ക് എത്തിക്കാന്‍ സഹായിക്കും.3 ആഴ്ചയോളം വരെ മണ്ണിനെ ഈര്‍പ്പത്തോടെ നിര്‍ത്താന്‍ ഈ രീതി സഹായിക്കും.

ഡ്രിപ്പ് ഇറിഗേഷന്‍ വീട്ടില്‍ ഒരുക്കാം

വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ഡ്രിപ്പ് സംവിധാനം ഒരുക്കാവുന്നതാണ്. അതിനായി ഒരു പ്ലാസ്റ്റിക് ബോട്ടിലെടുത്ത് അതില്‍ നിരവധി തുളകള്‍ ഉണ്ടാക്കുക. ബോട്ടിലിന്റെ മുകള്‍ ഭാഗത്തിന് അടുത്തായാണ് തുളകള്‍ ഒരുക്കേണ്ടത്. നിങ്ങള്‍ യാത്രയ്ക്ക് പോകുന്നതിന് മുമ്പ് ബോട്ടില്‍ നിറയ്ക്കുക. ഇത് തലകീഴായി മണ്ണിലേക്ക് വെച്ചുകൊടുക്കുക. മണ്ണ് വരണ്ടുപോകാതെ ബോട്ടിലിലെ വെള്ളം പതിയെ ലീക്കായി മണ്ണിനെ ഈര്‍പ്പമുള്ളതാക്കി നിര്‍ത്തും.ഒരാഴ്ചയോളം ചെടികള്‍ സംരക്ഷിക്കാന്‍ ഈ സംവിധാനം സഹായിക്കും.

പ്ലാസ്റ്റിക് കവര്‍ കൊണ്ടൊരു ഗ്രീന്‍ഹൗസ്

ചെറിയൊരു ഗ്രീന്‍ഹൗസ് ഒരുക്കിയും ചെടികളെ സംരക്ഷിച്ച് നിര്‍ത്താം. തടികഷ്ണങ്ങള്‍ പോട്ടില്‍ കുത്തിനിര്‍ത്തുക. ഇതിന് മുകളില്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടുക. ചെടികളെ പ്ലാസ്റ്റിക് ഷീറ്റ് തൊടുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഒരു ടെന്റ് പോലെയായിരിക്കണം ഇത്. തുടര്‍ന്ന് ഷീറ്റ് പൂര്‍ണമായി അടച്ചുവെക്കുക. മിനി ഗ്രീന്‍ ഹൗസ് വെള്ളം ബാഷ്പീകരിക്കപ്പെടുമ്പോള്‍ പിടിച്ചെടുക്കാന്‍ സഹായിക്കും. അങ്ങനെ അധികജലം വീണ്ടും മണ്ണിലേക്ക് ഒഴുകും. വെള്ളം റീസൈക്കിള്‍ ചെയ്യുകയാണ് ഇവിടെ.

പുതയിട്ട് ജലാംശം നിലനിര്‍ത്താം

ഇന്‍ഡോര്‍ ചെടികളില്‍ നല്ലപോലെ നനച്ച പീറ്റ്‌മോസ് ലെയര്‍ ചെയ്യാം. രണ്ടാഴ്ചത്തേക്ക് മണ്ണിനെ ഈര്‍പ്പത്തോടെ നിര്‍ത്താന്‍ ഇത് സഹായിക്കും.

 

Tags: Indoor plantsPlant
Share152TweetSendShare
Previous Post

സര്‍വഗുണങ്ങളുള്ള സര്‍വസുഗന്ധി

Next Post

ആരോഗ്യഗുണങ്ങളേറെയുള്ള പിസ്ത

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

ആരോഗ്യഗുണങ്ങളേറെയുള്ള പിസ്ത

Discussion about this post

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies