ഓര്‍ക്കിഡുകള്‍ സാധാരണ പോട്ടിംഗ് മിശ്രിതത്തില്‍ ആരോഗ്യത്തോടെ വളരണമെന്നില്ല. ഇത് വളരെ സാന്ദ്രമാണ്, മാത്രമല്ല നീര്‍വാര്‍ച്ചയും കുറവായിരിക്കും. ഓര്‍ക്കിഡ് വളര്‍ത്താന്‍ മികച്ച ചില മെറ്റീരിയലുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഇഷ്ടികകഷ്ണങ്ങളും ഉരുളന്‍കല്ലുകളും
ഇഷ്ടിക കഷ്ണങ്ങള്‍ ഓര്‍ക്കിഡ് ചട്ടികള്‍ക്ക് ഭാരവും സ്ഥിരതയും നല്‍കുന്നു. ഇഷ്ടിക ചെറു കഷ്ണങ്ങളാക്കിയാണ് ഉപയോഗിക്കേണ്ടത്. ഇത് ഒരു പരിധിവരെ വെള്ളം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ഓര്‍ക്കിഡുകളുടെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്നു. ഉരുള്‍ക്കല്ലുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് ഓര്‍ക്കിഡുകളെ നിവര്‍ന്നുനില്‍ക്കാന്‍ സഹായിക്കും. വെള്ളം കെട്ടിനിര്‍ത്തില്ലെന്നതാണ് ഉരുളന്‍കല്ലുകളുടെ പ്രത്യേകത. അതിനാല്‍ ഓര്‍ക്കിഡ് മിശ്രിതത്തിന്റെ ഡ്രെയിനേജ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ചകിരി
ചകിരിയാണ് മറ്റൊരു മികച്ച മാധ്യമം. നീളമുള്ള നാരുകള്‍ ഈര്‍പ്പം ആഗിരണം ചെയ്യുന്നു. മാത്രമല്ല വേഗത്തില്‍ വെള്ളം വലിച്ചെടുക്കുകയും ചെയ്യുന്നു. അതിനാല്‍ ഓര്‍ക്കിഡ് വേരുകള്‍ക്ക് ഈര്‍പ്പമുള്ളതും എന്നാല്‍ അധിക ജലം ഇല്ലാതെയും മികച്ച വളര്‍ച്ചാ സാഹചര്യം ലഭിക്കുന്നു.
തേങ്ങയുടെ തൊണ്ട്
തേങ്ങയുടെ തൊണ്ട് ചെറുകഷ്ണങ്ങളാക്കിയും ഓര്‍ക്കിഡിന് ഉപയോഗിക്കാം. അത് മാത്രമായോ, അല്ലെങ്കില്‍ പോട്ടിംഗ് മിക്‌സിനൊപ്പമോ ഉപയോഗപ്പെടുത്താം. തൊണ്ട് ഉപയോഗിക്കുന്നതിലൂടെ ഓര്‍ക്കിഡ് വേരുകള്‍ക്ക് പരമാവധി വായു സഞ്ചാരം ഉറപ്പാക്കുന്നു. പല ഓര്‍ക്കിഡ് കര്‍ഷകരും കൊക്കോ ഹസ്‌ക് ഫൈബര്‍ ഫലകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
പെര്‍ലൈറ്റ്
സ്‌പോഞ്ച് റോക്ക് എന്നും അറിയപ്പെടുന്ന പെര്‍ലൈറ്റ് ഓര്‍ക്കിഡ് വളര്‍ത്താന്‍ ഉപയോഗിക്കാവുന്നതാണ്. പെര്‍ലൈറ്റ് ഓര്‍ക്കിഡ് ചെടികള്‍ക്ക് പോഷകങ്ങളൊന്നും നല്‍കുന്നില്ലെങ്കിലും, ഈ പദാര്‍ത്ഥത്തിന് വെള്ളം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും വായുസഞ്ചാരത്തിനുമുള്ള കഴിവുണ്ട്.
Discussion about this post