ഏതൊരു പച്ചക്കറിയും കിട്ടാന്‍ ഇന്ന് കട വരെ പോകണമെന്നില്ല. കാരണം പലരും അടുക്കളത്തോട്ടങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കി തുടങ്ങിയിരിക്കുന്നു. അവിടെ വിളയിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല. പുതിനയും അടുക്കളത്തോട്ടത്തില്‍ നമുക്ക് വളര്‍ത്തിയെടുക്കാം. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിലാണ് പുതിന നന്നായി വളരുക. എന്നാല്‍, സൂര്യപ്രകാശം കുറഞ്ഞയിടങ്ങളിലും വളരും. നല്ല വളം വേണ്ട ഒരു ചെടിയാണിത്.
ഇതിനായി ആദ്യം ചെയ്യേണ്ടത് നഴ്‌സറികളില്‍ നിന്നോ അല്ലെങ്കില്‍ പരിചയക്കാരില്‍ നിന്നോ പുതിനയുടെ തൈകള്‍ വാങ്ങണം.മാര്‍ക്കറ്റില്‍നിന്നു വാങ്ങുന്നവയില്‍ നല്ല പച്ചത്തണ്ടുള്ളതില്‍ വേരുപിടിപ്പിച്ചും തൈകള്‍ ഉണ്ടാക്കാം. കാര്‍ഷിക വിപണന സ്റ്റോറുകളില്‍ നിന്നും വാങ്ങുന്ന വേരുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഹെര്‍ബല്‍ റൂട്ട് ഗ്രോത്ത് സ്റ്റിമുലൈസര്‍ മുറിച്ചെടുത്ത തണ്ടിന്റെ അറ്റത്ത് പുരട്ടി പോട്ടിങ് മിശ്രിതം നിറച്ച ചെറിയ ബാഗില്‍ നട്ട് വേരു പിടിപ്പിക്കാം. വേരുപിടിച്ച് പുതിയ ഇലകള്‍ വന്നു കഴിഞ്ഞാല്‍ പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയില്‍ മാറ്റിനട്ടാണ് വളര്‍ത്തിയെടുക്കേണ്ടത്. മണ്ണ്, ചകിരിച്ചോറ്, മണ്ണിന്റെ അളവിന്റെ മൂന്നിലൊന്ന് ചാണകപ്പൊടിയും ചട്ടിക്കൊന്നിന് 50 ഗ്രാം വേപ്പിന്‍പിണ്ണാക്കും 50 ഗ്രാം കുമ്മായവും ചേര്‍ത്താണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. മിശ്രിതം ചട്ടിയില്‍ നിറച്ച് വേരുപിടിച്ച തൈകള്‍ ഒരു ചട്ടിയില്‍ മൂന്നെണ്ണം വരെ നടാം.
കാലിവളവും ഗോമൂത്രം നേര്‍പ്പിച്ചതും കടലപ്പിണ്ണാക്ക് കുതിര്‍ത്ത് നേര്‍പ്പിച്ചത് ചാണകെത്തളിയുടെ കൂടെയും രണ്ടാഴ്ചയിലൊരിക്കല്‍ കൊടുക്കാം. ജൈവവള ഗ്രാന്യൂളുകള്‍ രണ്ടാഴ്ച കൂടുമ്പോള്‍ കുറച്ച് ഇട്ടു കൊടുക്കാം. നന തീരെ കുറയാനും വല്ലാതെ കൂടാനും പാടില്ല. ഇടയ്ക്കിടെ തുമ്പ് വെട്ടിനിര്‍ത്താം. അങ്ങനെ ചെയ്താല്‍ നല്ല ബുഷായി പുതിന വളരും.
പുതിനയില്‍ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തണ്ടുചീയല്‍. ചട്ടികള്‍ നടുന്നതിന് മുമ്പ് വേപ്പിന്‍ പിണ്ണാക്ക് അടിവളമായികൊടുക്കുകയും പിന്നീട് ഓരോ ഇരുപത് ദിവസം കൂടുമ്പോഴും ഒരു ചട്ടിക്ക് 50 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുകയും വേണം. ഇലകള്‍ തമ്മിലൊട്ടിച്ച് അതിനുള്ളില്‍ കൂടുകൂട്ടുന്ന പുഴുക്കള്‍ തൈകള്‍ നശിച്ചു പോകാന്‍ കാരണമാകും. വേപ്പെണ്ണ അധിഷ്ഠിത ജൈവകീടനിശിനികളും. കാന്താരി-അലക്കു സോപ്പ് ലായനിയും ആഴ്ചയില്‍ രണ്ടുതവണ തളിച്ചാല്‍ കീടങ്ങളെ ചെറുക്കാം.
Discussion about this post