രുചിയിലും ഗുണത്തിലും മുൻപിലാണെങ്കിലും പലപ്പോഴും വളർത്തിയെടുക്കുന്നതിൽ പരാജയപ്പെടുന്നൊരു സസ്യമാണ് കോളിഫ്ളവർ. വിറ്റാമിന്‍ ബി,സി,കെ എന്നിവയും നാരുകളും അടങ്ങിയിട്ടുള്ള ശീതകാല പച്ചക്കറിയായ കോളിഫ്‌ളവറിന്റെ ഇലകളും തണ്ടും പുഷ്പമുകുളവുമെല്ലാം ഭക്ഷ്യയോഗ്യമാണ്. അമിതമായ ചൂടും തണുപ്പും ഇഷ്ടപ്പെടാത്ത സസ്യമാണ് ഇതെന്ന് അറിഞ്ഞിരിക്കണം.
കൃഷി ചെയ്യുമ്പോള്‍ വിത്ത് മുളച്ച് നാലോ അഞ്ചോ ആഴ്ച പ്രായമാകുമ്പോഴാണ് പ്രധാന കൃഷിസ്ഥലത്തേക്ക് തൈകള്‍ മാറ്റി നടുന്നത്. ചാലുകള്‍ തയ്യാറാക്കുമ്പോള്‍ ഏകദേശം 60 സെ.മീ അകലത്തിലായിരിക്കണം. തൈകള്‍ തമ്മില്‍ 40 സെ.മീ അകലവും നല്‍കാം. ചാണകവെള്ളം ഒഴിച്ചുകൊടുക്കുകയോ ചാണകപ്പൊടി മണ്ണില്‍ ചേര്‍ത്തുകൊടുക്കുകയോ ചെയ്യാവുന്നതാണ്.

തൈകള്‍ തമ്മില്‍ അകലം കുറഞ്ഞാല്‍ വായുസഞ്ചാരം ആവശ്യത്തിന് ലഭിക്കില്ല. പൂര്‍ണവളര്‍ച്ചയെത്തിയ തൈകള്‍ക്ക് രണ്ട് അടി ഉയരമുണ്ടാകും. നല്ല നീര്‍വാര്‍ച്ചയുള്ളതും ജൈവവളങ്ങളും എല്ലുപൊടിയും ചേര്‍ത്ത് സമ്പുഷ്ടമാക്കിയതുമായ മണ്ണ് കോളിഫ്‌ളവര്‍ കൃഷിക്ക് യോജിച്ചതാണ്. പൂക്കളുടെ തണ്ടാണ് കോളിഫ്‌ളവറായി രൂപാന്തരം പ്രാപിച്ച് വിളവെടുക്കുന്നത്.
ഗ്രോ ബാഗിലും കോളിഫ്ലവർ കൃഷി ചെയ്യാവുന്നതാണ്. കോളിഫ്‌ളവര്‍ വളരുമ്പോള്‍ ഇലകള്‍ ധാരാളമായി പ്രത്യക്ഷപ്പെടുകയും മധ്യത്തിലായി പൂക്കളുണ്ടാകാന്‍ തുടങ്ങുകയും ചെയ്യും. ഈ സമയത്താണ് ബ്ലാഞ്ചിംഗ് നടത്തുന്നത്. പൂവിനെ ചുറ്റിലുമുള്ള ഇലകള്‍ കൊണ്ട് പൊതിഞ്ഞ് കെട്ടി നിറം മാറ്റം സംഭവിക്കാതെ സംരക്ഷിക്കുന്ന രീതിയാണിത്. പൂക്കളുടെ മണവും ആകര്‍ഷകത്വവും കൂടുകയും ചെയ്യും. ചിലയിനങ്ങളില്‍ ഇലകള്‍ സ്വന്തമായി തന്നെ ചുരുണ്ട് പൂക്കളെ സംരക്ഷിക്കുന്ന കവചമായി മാറിയേക്കാം. ദിവസവും പൂക്കളെ പരിശോധിക്കുകയും പൂര്‍ണവളര്‍ച്ചയെത്തി വിളവെടുക്കാനായാല്‍ കെട്ടിവെച്ച ഇലകള്‍ അഴിച്ചെടുക്കുകയും വേണം.
How to grow cauliflower















Discussion about this post