കുറഞ്ഞ സ്ഥലത്ത് ഒത്തിരി വിളവ് തരുന്ന വിളയാണ് വഴുതന. വഴതനങ്ങ സ്ഥിരമായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും, രക്തസമ്മര്‍ദ്ദത്തിന്റെ തോത് സാധാരണ അവസ്ഥയില്‍ നിലനിര്‍ത്താനും സഹായിക്കും. വഴുനത ഒരു വാര്‍ഷിക വിളയാണെങ്കിലും ചട്ടികളിലാണ് നടാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സീസണ്‍ നോക്കേണ്ടതില്ല. വര്‍ഷത്തില്‍ ഏത് സമയത്തും നടാം. കാരണം മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് ചട്ടികളില്‍ നിന്ന് റീപോട്ട് ചെയ്യാന്‍ സാധിക്കും.
രണ്ട് രീതിയില്‍ വഴുതന ചട്ടിയില്‍ നടാം. ഒന്നെങ്കില്‍ വിത്ത് നടാം. അല്ലെങ്കില്‍ നഴ്‌സറിയില്‍ നിന്ന് െൈത വാങ്ങി നട്ടുവളര്‍ത്താം. പച്ചക്കറികൃഷിയില്‍ തുടക്കക്കാരാണെങ്കില്‍ തൈ വാങ്ങി നടുന്നതായിരിക്കും നല്ലത്. 20 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനിലയാണ് വഴുതനയുടെ വളര്‍ച്ചയ്ക്ക് അഭികാമ്യം. വിത്ത് മുളപ്പിക്കാന്‍ ആദ്യം ചെറിയൊരു ചട്ടിയില്‍ നടാം. വിത്ത് മുളച്ച് നാല് ഇലകള്‍ വരെയായാല്‍ അതെടുത്ത് വലിയ ചട്ടിയിലേക്ക് മാറ്റിനടാം.
വഴുതന ചട്ടിയില്‍ വളര്‍ത്താനാണ് ആലോചിക്കുന്നതെങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ചട്ടി തെരഞ്ഞെടുക്കുന്നതാണ്. വിവിധ തരം വഴുതനങ്ങയ്ക്ക് വ്യത്യസ്ത വലിപ്പത്തിലുള്ള ചട്ടിയാണ് വേണ്ടത്. വലിയ തരം വഴുതനയ്ക്ക് വലിയ ചട്ടികളാണ് നല്ലത്. ഏറ്റവും കുറഞ്ഞത് 12 ഇഞ്ച് ആഴമുള്ളതും ശരിയായ രീതിയില്‍ നീര്‍വാര്‍ച്ചയുള്ളതുമായിരിക്കണം ചട്ടി.
നല്ല രീതിയില്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തായിരിക്കണം വഴുതന നടുന്ന ചട്ടി വെക്കേണ്ടത്. ചാണകവളമാണ് ഇതിന് ഏറ്റവും നല്ലത്. വെള്ളം ആവശ്യത്തിന് ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. വേനല്‍ക്കാലങ്ങളില്‍ രണ്ട് മൂന്ന് തവണയെങ്കിലും നന വേണ്ടിവരും.
മികച്ച വിളവ് ഉറപ്പാക്കാന്‍ പ്രൂണിംഗ് ചെയ്തുകൊടുക്കുക. ഇലകള്‍ മഞ്ഞ നിറത്തില്‍ കണ്ടാല്‍ ഉടന്‍ ഇലകള്‍ വെട്ടിക്കളയുക. ചെടി വളരുന്നതിനനുസരിച്ച് താങ്ങു കൊടുക്കുക.
Discussion about this post