ആഫ്രിക്കന്‍ ഒച്ച് ഇന്ന് കേരളത്തില്‍ പല ഭാഗങ്ങളിലും കാണുന്ന ഒരു പ്രശ്നമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, ചെടികള്‍ക്ക് നാശമുണ്ടാക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെയും ചെറിയ ഒച്ചുകളെയും നിയന്ത്രിക്കാം.
ഒച്ചിന്റെ ശല്യം കാര്‍ഷിക വിളകളില്‍ രൂക്ഷമാണെങ്കില്‍ പുകയില-തുരിശുലായനി തളിച്ചുകൊടുത്താല്‍ നിയന്ത്രിക്കാന്‍ സാധിക്കും. ഒരു ലിറ്റര്‍ വെള്ളത്തില്‍ 60 ഗ്രാം തുരിശ് ലയിപ്പിച്ച് തലേ ദിവസം തന്നെ എടുത്തു വയ്ക്കണം. ഒന്നര ലിറ്റര്‍ വെള്ളത്തില്‍ പുകയില 25 ഗ്രാമെടുത്ത് നന്നായി തിളപ്പിക്കുക. ഈ രണ്ട് ലായനികളും നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് അരിച്ചെടുത്ത് ഒച്ച് ശല്യമുള്ള വിളകളിലോ മരങ്ങളിലോ തളിക്കാം.നനച്ച ചണച്ചാക്ക് വിരിച്ച് അതില്‍ കാബേജ് ഇലകള്‍ മുറിച്ചിട്ടാല്‍ ഒച്ചുകളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. ഇങ്ങനെ എത്തുന്ന ഒച്ചുകളെ നശിപ്പിച്ച് കളയാം.

മാലിന്യം കൂടുതലായുള്ള സ്ഥലങ്ങളിലാണ് പൊതുവെ ഒച്ചുകള്‍ മുട്ടയിടുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും പരിസരം വൃത്തിയായി സൂക്ഷിക്കുക.
മുട്ടത്തോടുപയോഗിച്ചും ഒച്ചുകളെ നിയന്ത്രിക്കാന്‍ സാധിക്കും. ഒച്ച് ശല്യമുള്ളയിടങ്ങളില്‍ മുട്ടത്തോട് പൊടിച്ച് ഇട്ടുകൊടുക്കുക. മുട്ടത്തോടിലെ രസം കാരണം മുന്നോട്ട് പോയി ചെടികളെ നശിപ്പിക്കാന്‍ ഒച്ചുകള്‍ക്ക് തടസമുണ്ടാകുന്നു. ആ സമയം നിയന്ത്രണമാര്‍ഗങ്ങള്‍ ഉപയോഗിക്കം.വിപണിയില്‍ ഒച്ചുകളെ നിയന്ത്രിക്കാനുള്ള രാസവസ്തുക്കള്‍ ലഭിക്കും. കൃഷി വിദഗ്ധരുടെ സഹായത്തോടെ ഇവ മനസിലാക്കി ഉപയോഗിക്കാം.
Content summery : Some ways to get rid of African snails















Discussion about this post