ഓരോ ചെടികളും വിത്തുപാകുമ്പോള്‍ തൊട്ടല്ല, അതിന് മുമ്പ് തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഗുണമേന്മയുള്ള വിത്തുകള്‍ തെരഞ്ഞെടുക്കുക എന്നത്. ഇത്തരത്തില്‍ ഗുണമേന്മയുള്ള വിത്തുകള്‍ ശേഖരിക്കേണ്ടതെങ്ങനെയെന്ന് നോക്കാം.
കീടബാധയോ മറ്റ് രോഗങ്ങളൊന്നും ഇല്ലാത്ത ചെടികളില്‍ നിന്ന് വേണം വിത്തുകള്‍ ശേഖരിക്കാന്‍. അതും മൂത്തുപഴുത്ത കായകളില്‍ നിന്ന് മാത്രം ശേഖരിക്കാന്‍ ശ്രദ്ധിക്കണം. മഴയുള്ള സമയത്ത് വിത്തുകള്‍ ശേഖരിക്കരുത്. കൂടാതെ വിത്തുകള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ കഴുകി ഉണക്കണം.
ആവര്‍ത്തന കൃഷി ചെയ്യുന്നിടത്തു നിന്ന് വിത്തെടുക്കരുത്. കലര്‍പ്പു ചെടികളില്‍ നിന്നും വിത്തെടുക്കരുത്.
തക്കാളി, വഴുതന, പച്ചമുളക് എന്നിവ നന്നായി പഴുത്ത ശേഷവും കയ്പക്ക, പടവലം എന്നിവ മുക്കാല്‍ ഭാഗം പഴുത്ത ശേഷവും മാത്രം വിത്തെടുക്കുക. കുമ്പളം, വെള്ളരി, മത്തന്‍ എന്നീ വെള്ളരിവര്‍ഗ വിളകള്‍ കായ് നന്നായി മൂത്ത് കണ്ണി ഉണങ്ങിയ ശേഷമേ വിത്തിനായി വിളവെടുക്കാവൂ. പയര്‍വര്‍ഗങ്ങളും വെണ്ടയിനങ്ങളും കായ ഉണങ്ങിയാലുടനെ വിളവെടുക്കാം. ചുരങ്ങ, പീച്ചില്‍ എന്നിവ ഉണങ്ങി കിലുങ്ങാന്‍ തുടങ്ങിയാല്‍ വിത്തിനായി മാറ്റാം. ആദ്യത്തെയും അവസാനത്തെയും കായ വിത്തിനായി മാറ്റിവെക്കരുത്.
വാങ്ങിക്കുന്ന മൂത്ത തക്കാളി, വെള്ളരി, പച്ചമുളക്, മത്തന്‍, കുമ്പളം എന്നിവയില്‍ നിന്നും വിത്തെടുക്കാം. മത്തന്‍ എളവന്‍, വെള്ളരി, കുമ്പളം എന്നിവയില്‍ നിന്ന് വിത്തുകള്‍ വേര്‍തിരിച്ചെടുത്ത് കഴുകി വെയിലത്ത് ഉണക്കിയെടുത്ത് നടാം. കൂടാതെ പറമ്പുകളില്‍ നിന്നുമുള്ള ചീരവിത്തുകള്‍ കണ്ടെത്തിയും വിതയ്ക്കാം.
Discussion about this post