മാലിന്യം കൈകാര്യം ചെയ്യുന്നതിൻ്റെ മികവനുസരിച്ച് വീടുകൾക്കും റേറ്റിങ് വരുന്നു. റേറ്റിങ്ങിൻ്റെ അടിസ്ഥാനത്തിൽ റാങ്കും സർട്ടിഫിക്കറ്റും നൽകും.
ആദ്യഘട്ടത്തിൽ റേറ്റിങ് മാനദണ്ഡം പാലിക്കാത്ത വീട്ടുകാർർക്ക് ബോധവത്കരണവും തുടർന്നാൽ ശിക്ഷാ നടപടികളുമാണ് ആലോചനയിലുള്ളത്. ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാർക്കറ്റ്, റസിഡൻ്റ്സ് അസോസിയേഷനുകൾ എന്നിങ്ങനെ ഓരോ ഘട്ടമായി ഖര, ദ്രവ, ശുചിമുറി മാലിന്യങ്ങൾ സംസ്കരിക്കുന്ന രീതി പരിശോധിച്ചാണ് റേറ്റിങ് നിശ്ചയിക്കുക.
ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങൾക്ക് റേറ്റിങ് തുടങ്ങിയിട്ടുണ്ട്. അഞ്ച് മുറിയിൽ കൂടുതലുള്ള 535 സ്ഥാപനങ്ങളിൽ നിലവിൽ പരിശോധന പൂർത്തിയാക്കി. 180 പോയിൻ്റിന് മുകളിൽ അഞ്ച് ലീഫ് , 130-180 പോയിൻ്റിന് 3 ലീഫ്, 100-130 പോയിൻ്റിന് സിംഗിൾ ലീഫ് റേറ്റിങ് ആണ് ലഭിക്കുക. 100 പോയിൻ്റിൽ താഴെയുള്ളവർക്ക് റേറ്റിങ് ഉണ്ടാകില്ല.
Houses are also rated according to the quality of waste management.
Discussion about this post