തോട്ടവിളകളെ പ്രധാനമന്ത്രി വിള ഇൻഷുറൻസ് സ്കീമിൽ ചേർക്കാൻ തീരുമാനം. ഇതിനായുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു.
കവുങ്ങ്, കാപ്പി, കുരുമുളക്, തേയില, റബർ, ജാതി, കൊക്കോ കർഷകർക്ക് ഇതിന്റെ ഗുണങ്ങൾ ലഭിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഈ നിർണായക മാറ്റം.
സംസ്ഥാന സർക്കാരിന്റെ വിള ഇൻഷൂറൻസ് പദ്ധതിയിൽ നേരത്തെതന്നെ തോട്ടവിളകളുണ്ട്. ഇതോടെ തോട്ടവിളകൾക്ക് ഇരട്ടി ആനുകൂല്യം കിട്ടും. സംസ്ഥാനത്തിന്റെ ആവശ്യത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പ്രതികരിച്ചു.
നിലവിൽ ബ്ലോക്ക്/പഞ്ചായത്ത് അടിസ്ഥാനമാക്കി വിളവിനുള്ള നഷ്ടത്തിനും വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ, മേഘ വിസ്ഫോടനം എന്നിവ മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കും.
അതത് പഞ്ചായത്തുമായി ബന്ധപ്പെട്ട കാലാവസ്ഥാ നിലയത്തിൽ ഇൻഷുറൻസ് കാലയളവിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥാ ഡേറ്റ അനുസരിച്ചാകും നഷ്ടപരിഹാരം. ജില്ലതിരിച്ചും നഷ്ടപരിഹാര തുകയ്ക് മാറ്റമുണ്ടാകും.
horticulture crops added in the Pradhan Mantri Crop Insurance Scheme
Discussion about this post