പത്തനംതിട്ട ജില്ലയിലെ റമ്പൂട്ടാന്‍ കൃഷിചെയ്യുന്ന കര്‍ഷകരുടെ സൗകര്യാര്‍ത്ഥം ഹോര്‍ട്ടികോര്‍പ്പ് റമ്പൂട്ടാന്‍ സംഭരിക്കുന്നു. ലോക്കല്‍ ഇനത്തിന് കിലോയ്ക്ക് 30 രൂപ പ്രകാരവും വിദേശ ഇനത്തിന് കിലോയ്ക്ക് 60 രൂപ പ്രകാരവും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.
ജില്ലയില്‍ മൂന്നു സംഭരണ കേന്ദ്രങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ സംഭരണം നടത്തുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
റാന്നി തോട്ടമണ്‍ ബി.എല്‍.എഫ്.ഒ. (പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം) എല്ലാ ചൊവ്വാഴ്ചയും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ, സീഡ് ഫാം പുല്ലാട് എല്ലാ ചൊവ്വാഴ്ചയും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ, കോന്നി ആഗ്രോ സര്‍വീസ് സെന്റര്‍ (ബ്ലോക്ക് ഓഫീസിന് സമീപം) എല്ലാ വ്യാഴാഴ്ചയും രാവിലെ 11 മുതല്‍ഉച്ചയ്ക്ക് 2 വരെയാണ് സംഭരണം. കര്‍ഷകര്‍ ഇനം ഇടകലര്‍ത്തി കൊണ്ടുവരാന്‍ പാടുള്ളതല്ല. നന്നായി പഴുത്ത് പാകമായ റമ്പൂട്ടാന്‍ വായു സഞ്ചാരമുള്ള പാത്രങ്ങളില്‍ ശേഖരിച്ച് കൊണ്ടുവരണം. ഹോര്‍ട്ടികോര്‍പ്പ്, ജില്ലാ മാനേജര്‍ ഫോണ്‍: 9048998558















Discussion about this post