കൊച്ചി: പ്രകൃതി ദുരന്തങ്ങളിൽ ഒഴിവാക്കുന്നതിനായി സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റിംഗ് നടത്തണമെന്ന് ഹൈക്കോടതി. വികസനപദ്ധതികൾ നടപ്പാക്കുംമുൻപ് അത് എങ്ങനെ പ്രകൃതിയെ ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. സർക്കാർ വകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ ഏകോപനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
രണ്ടു ജില്ലകൾ ഒഴിച്ച് മറ്റുള്ള ജില്ലകളൊക്കെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദമായ പഠനവും ജിയോ മാപ്പിങ്ങ് വേണമെന്നും കോടതി ആവശ്യപ്പെട്ടു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ നിർദേശം മുന്നോട്ടുവെച്ചത്.
ഹർജിയിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അതോറിറ്റി തുടങ്ങിയവരെ കേസിൽ കക്ഷിയാക്കി നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയം എല്ലാ വെള്ളിയാഴ്ചകളിലും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
High Court to conduct environmental auditing in the state to avoid natural calamities
Discussion about this post