വലിപ്പത്തിൽ കുഞ്ഞിന് ആണെങ്കിലും ഫൈബറിന്റെയും പ്രോട്ടീന്റെയും വലിയ സ്രോതസ്സാണ് ആശാളി അഥവാ ഹാലിം സീഡ്സ്വിറ്റാമിനുകളുടെ കലവറയായ ഇത് സൂപ്പുകളിലും സാലഡുകളിലും പൊടിച്ചു ചേർത്ത് കഴിക്കുന്നവർ ധാരാളമുണ്ട്ആന്റിഓക്സിഡന്റുകളുടെയും ഫോളിക് ആസിഡിന്റെയും വിറ്റാമിൻ എ, സി, ഇ എന്നിവയുടെയും മികച്ച സ്രോതസായ ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.മാത്രമല്ല ഹോർമോൺ സംബന്ധമായ മറ്റു രോഗങ്ങൾക്കും നല്ലൊരു പരിഹാരമാണ്.പക്ഷേ രക്തസമ്മർദ്ദം ഉള്ളവരും തൈറോയ്ഡ് സംബന്ധമായ അസുഖങ്ങളെ ഉള്ളവരും ഇവ ഉപയോഗിക്കരുതെന്ന് പഠനങ്ങൾ പറയുന്നു.കർക്കിടക കഞ്ഞിയിലും ഔഷധ ചേരുവകളിലും വർഷങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്’ചണ വിത്തും ചിയാ വിത്തും പോലെ തന്നെ കുതിർത്ത് കഴിക്കുന്നതാണ് ഉത്തമം.ശരീരഭാരം കുറയ്ക്കുന്നവർ ഡയറ്റിൽ ഇത് നിർബന്ധമായും ഉൾപ്പെടുത്തണം.ഇതിലുള്ള പ്രോട്ടീൻ വിശപ്പിനെ നിയന്ത്രിക്കുന്നു.
ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇതിൽ കൂടിയ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു.ദഹന പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാണിത്ഒരു സ്പൂൺ ആശാളി വിത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി കുതിർത്തു വച്ചതിനുശേഷം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
Discussion about this post