ഔഷധസസ്യമായും അലങ്കാര ചെടിയായും വളർത്താവുന്ന ഒന്നാണ് ശംഖുപുഷ്പം.വെള്ള, നീല എന്നീ നിറങ്ങളിൽ ശംഖുപുഷ്പം വളരുന്നു. പക്ഷേ ഇവയിൽ ഔഷധസമ്പന്നം നീല ശംഖുപുഷ്പമാണ്.നീല ശംഖുപുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്.ഇതിലെ അസൈറ്റൽ കൊളീൻ എന്ന ഘടകം ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു.ശംഖുപുഷ്പത്തിലെ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.ശംഖുപുഷ്പം ചായ ശീലമാക്കിയാൽ സൗന്ദര്യവും രോഗപ്രതിരോധശേഷിയും വർദ്ധിക്കും

ശംഖുപുഷ്പം ഇട്ട തിളപ്പിച്ച വെള്ളം തണുപ്പിച്ച് മുഖം കഴുകുന്നത് കുരുക്കൾ മാറാൻ സഹായിക്കും.ഇതിലെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകളെ മാറ്റുന്നു.ശംഖുപുഷ്പം ചായ ശരീരത്തിലെ വിഷ പദാർത്ഥങ്ങളെ പ്രതിരോധിക്കുന്നുഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു.അലങ്കാര ചെടി എന്ന രീതിയിലും ശംഖുപുഷ്പം ഇന്ന് ധാരാളം പേർ വളർത്തുന്നു
Discussion about this post