ഓർമ്മശക്തി വർദ്ധിപ്പിക്കുവാൻ മാത്രമല്ല സ്വരം നന്നാവാനും ബ്രഹ്മി ഉപയോഗിക്കാം.ഇതിന്റെ ഇല തണലിൽ ഉണക്കിപ്പൊടിച്ച് കുട്ടികൾക്ക് പാലിലും തേൻ ചേർത്തും കൊടുക്കാറുണ്ട്.ബ്രഹ്മിയുടെ ഇതൾ കഴിക്കുന്നത് പ്രായം ചെന്നവരിൽ ഓർമ്മശക്തി നിലനിൽക്കുമെന്ന് വിശ്വാസമുണ്ട്.
എളുപ്പത്തിൽ നിങ്ങളുടെ വീട്ടുമുറ്റത്തും ബ്രഹ്മി കൃഷി ചെയ്യാം.വെളുത്ത പൂക്കൾ ഉണ്ടാകുന്ന ബ്രഹ്മി അലങ്കാര ചെടിയായും വളർത്താം.ഇതിന്റെ തണ്ടുകളാണ് പ്രധാനമായും നടുവാൻ ഉപയോഗിക്കുന്നത്.വീട്ടിൽ വളർത്തുന്നതിന് വായവട്ടമുള്ള മൺ/ പ്ലാസ്റ്റിക് പാത്രമെടുത്ത് പൂഴിയും ചെളിമണ്ണും ചാണകപ്പൊടിയും നിറച്ചതിൽ ബ്രഹ്മിയുടെ കമ്പുകൾ നടുക.ഇലകൾ വന്ന് പടരുമ്പോൾ അല്പം കറിയുപ്പ് കലക്കി ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്.അധികം വെയിൽ ഇല്ലാത്ത ഈർപ്പം ലഭ്യമാകുന്ന ഇടങ്ങളിൽ ബ്രഹ്മി തഴച്ചു വളരും.ചകിരിച്ചോറ് ഉപയോഗപ്പെടുത്തി ഹാങ്ങിങ് പ്ലാന്റ് എന്ന രീതിയിലും ബ്രഹ്മി വളർത്താം
Discussion about this post