ഫിറ്റ്നസ് പ്രേമികളുടെ പ്രിയപ്പെട്ട പഴമാണ് അവക്കാഡോ.എൽഡിഎൽ കൊളസ്ട്രോൾ തോത് കുറയ്ക്കാൻ സഹായിക്കുന്ന പഴമാണ് അവക്കാഡോ. ജനറൽ അമേരിക്കൻ ഹാർട്ട് അസോസിയേഷനിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.ഫൈബർ, നല്ല കൊഴുപ്പ് എന്നിവയ്ക്ക് പുറമേ പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ഇ തുടങ്ങിയവയാൽ സമൃദ്ധമാണ് അവക്കാഡോ.അവക്കാഡോയിൽ അടങ്ങിയ ഫൈബർ ദഹനത്തിനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള അവക്കാഡോ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ചർമത്തിന്റെ ഇലാസ്തികത നിലനിർത്തുന്നു.ഗ്ലൈസിക് സൂചിക കുറവുള്ള പഴം കൂടിയാണിത്. ഇത് പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുന്നു.ഇവയിൽ ഓലീ ക് ആസിഡും, ഒമേഗ ത്രീ ഫാറ്റി ആസിഡും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
Discussion about this post