ഗാര്‍ഡനിംഗില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു ഹാങിംഗ് ഗാര്‍ഡന്‍. സ്ഥിരമായി കണ്ടുവരുന്നത് സീലിംഗില്‍ ഹുക്കുകളില്‍ തൂക്കിയിടുന്നതാണ്. എന്നാല്‍ അത് മാത്രമല്ല ധാരാളം സാധ്യതകളുണ്ട് ഹാങിംഗ് ഗാര്‍ഡന്. അത്തരത്തിലുള്ള ചില ഐഡികള്‍ നമുക്കൊന്ന് നോക്കാം.
1. ചുവരുകള്‍ക്ക് അലങ്കാരമാക്കാം
ചുവരുകള്‍ അലങ്കരിക്കാന്‍ പല തരത്തിലുള്ള അലങ്കാര വസ്തുക്കള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അക്കൂട്ടത്തില്‍ ഏറെ ജീവന്‍ തുടിക്കുന്നതാണ് ചുവരുകളില്‍ വെക്കാവുന്ന പ്ലാന്റ് പോട്ടുകള്‍. മിക്ക ഹോം ഡെക്കര്‍ ഷോപ്പുകളിലും നഴ്‌സറികളും ഇത് ലഭ്യമാണ്. അതുമല്ലെങ്കില്‍ സ്വന്തമായി ഉണ്ടാക്കാന്‍ കഴിയുന്നവര്‍ക്കും അങ്ങനെയും പരീക്ഷിക്കാം.
2. മാക്രമേ പ്ലാന്റ് ഹാങ്ങര്‍
ലളിതവും സുന്ദരവുമായ മാക്രമേയുടെ വ്യത്യസ്ത രൂപത്തിലുള്ള പ്ലാന്റ് ഹോള്‍ഡറുകള്‍ ധാരാളമുണ്ട്. ചുവരില്‍ ചേര്‍ത്ത് തൂക്കിയിടാവുന്നതും സീലിംഗില്‍ തൂക്കിയിടാവുന്നതുമായവ ലഭ്യമാണ്. ഹാങിംഗ് ടെററിയവും ഇതുപോലെ അലങ്കരിക്കാവുന്നതാണ്.
3. ഹാങ്ങിംഗ് പ്രൊപ്പഗേഷന്‍ സ്റ്റേഷന്‍
ഗ്ലാസോ കണ്ടെയ്‌നറുകളോ ഉപയോഗിച്ചാണ് ഹാങ്ങിംഗ് പ്രൊപ്പഗേഷന്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. ഒരേ രൂപത്തിലുള്ള കണ്ടെയ്‌നറുകളോ ഗ്ലാസുകളോ അടുക്കിവെക്കുന്ന തരത്തിലും, സീലിംഗിലും മറ്റും നിരത്തി തൂക്കിയിട്ടുമല്ലൊം ഇത് പരീക്ഷിക്കാം.
4. കൊക്കെഡാമ
അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നതിനുള്ള ഒരു ജാപ്പനീസ് രീതിയാണിത്. മോസ് ബോള്‍ എന്നും ഇതറിയപ്പെടുന്നു. നനഞ്ഞ മണ്ണ് ഉരുട്ടി ചെടി നട്ട ശേഷം ഇതിനെ മോസ് കൊണ്ട് പൊതിയുന്നു.നൈലോണ്‍ നൂലുകൊണ്ട് ഇത് കെട്ടിവെക്കാം.
5. കര്‍ട്ടനായും ഹാങിംഗ് പ്ലാന്റ്
നല്ല പ്രകാശം ലഭിക്കുന്ന ജനാലയുണ്ടോ വീട്ടില്‍. കര്‍ട്ടന് പകരം ഇവിടെ ചെടികള്‍ കൊണ്ട് അലങ്കരിക്കാം. കര്‍ട്ടന് ഉപയോഗിക്കുന്ന ദണ്ഡുകള്‍ വെച്ചശേഷം ഇതില്‍ ഹാങിഗ് പ്ലാന്റുകള്‍ തൂക്കിയിടാം.
Discussion about this post