മറ്റ് മത്സ്യങ്ങളുടെ കൂട്ടത്തിലിട്ട് വളര്‍ത്താവുന്ന ഏറ്റവും ശാന്ത സ്വഭാവമുള്ള മത്സ്യമാണ് ഗപ്പി. വളര്‍ത്താനും എളുപ്പമാണ്. ഗപ്പികളില്‍ നിരവധി ഉപ വിഭാഗങ്ങളുണ്ട്. വാലിന്റെ പ്രത്യേകത അനുസരിച്ചും, നിറത്തെ ആസ്പദമാക്കിയും ആണ് ഗപ്പികളെ തരം തിരിക്കുന്നത്.
ആണ്‍ മത്സ്യങ്ങള്‍ മൂന്നും പെണ്‍ മത്സ്യങ്ങള്‍ ആറും സെന്റീമീറ്റര്‍ വരെ വളരുന്നു. ആണ്‍ മത്സ്യങ്ങളുടെ വാല്‍ചിറകുകള്‍ മയില്‍പീലി പോലെ ആകര്‍ഷനീയവും വര്‍ണ്ണ മനോഹരവുമാണ്. രൂപം കൊണ്ടും വര്‍ണ്ണ ഭംഗിയുള്ള വലിയ വാല്‍ കൊണ്ടും അഴകാര്‍ന്ന ആണ്‍ മത്സ്യങ്ങളെ വേഗത്തില്‍ തിരിച്ചറിയാം.
വൈല്‍ റ്റൈല്‍ ഗപ്പി, ഫ്‌ലാഗ് റ്റൈല്‍ ഗപ്പി, ലോവര്‍ സ്വാര്‍ഡ് റ്റൈല്‍ ഗപ്പി, ലേസ് റ്റൈല്‍ ഗപ്പി, ലെയര്‍ റ്റൈല്‍ ഗപ്പി, ലോങ്ങ് ഫിന്‍ ഗപ്പി, ഫാന്‍ റ്റൈല്‍ ഗപ്പി, അപ്പര്‍ സ്വാര്‍ഡ് റ്റൈല്‍ ഗപ്പി, ഡബിള്‍ സ്വാര്‍ഡ് റ്റൈല്‍ ഗപ്പി, റെഡ് അപ്പര്‍ റ്റൈല്‍ ഗപ്പി, ട്രിയാങ്കില്‍ റ്റൈല്‍ ഗപ്പി, റൌണ്ടട് ഗപ്പി, ഫാന്‍സി ഗപ്പി, ടെക്‌സിഡോ ഗപ്പി, ഗ്ലാസ് ഗപ്പി, ഗ്രാസ് ഗപ്പി, മൊസൈക് ഗപ്പി, കിംഗ് കോബ്ര ഗപ്പി, സ്‌നേക്ക് സ്‌കിന്‍ ഗപ്പി, പീ കൊക്ക് ഗപ്പി എന്നിവയാണ് വിവിധയിനം ഗപ്പികള്‍. റെഡ് ഗപ്പി, മോസ്‌കോ ബ്ലൂ, മോസ്‌കോ ബ്ലാക്ക്, ഫുള്‍ ബ്ലാക്ക്, ഹാഫ് ബ്ലാക്ക്, ഗ്രീന്‍ ടെക്‌സിഡോ, യെല്ലോ ഗപ്പി തുടങ്ങി നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യത്യസ്തയിനം ഗപ്പികളുമുണ്ട്.
കൊതുക് കൂത്താടികളാണ് ഗപ്പിമീനുകളുടെ ഇഷ്ടവിഭവം. അതുകൊണ്ട് തന്നെ കൊതുക് നിയന്ത്രത്തിനു ഏറ്റവും അനുയോജ്യമായ മീനാണ് ഗപ്പി. മലേറിയ പോലുള്ള അസുഖങ്ങള്‍ നിയന്തിക്കാന്‍ ഇവയെ പ്രയോജനപ്പെടുത്താറുണ്ട്. നേരിയ ഉപ്പുരസവും ക്ഷാരഗുണവും ഉള്ള വെള്ളം ഇഷ്ടപ്പെടുന്നു. ഗപ്പിയുടെ ശരാശരി ആയുസ് 2-3 വര്‍ഷമാണ്.
ദിനംപ്രതി വളര്‍ന്നുവരുന്ന ബിസിനസാണ് ഇന്ന് ഗപ്പി വളര്‍ത്തല്‍. ഗപ്പി വളര്‍ത്തുന്നതിലൂടെ മാസം 20,000 രൂപ വരെയങ്കിലും കുറഞ്ഞത് സമ്പാദിക്കാമെന്നാണ് ഈ മേഖലയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. 10 രൂപ മുതല്‍ 10,000 രൂപ വരെയാണ് ഇന്നത്തെ ഗപ്പിയുടെ വില. സില്‍വര്‍ റഡോയ്ക്കാണ് 10,000 രൂപ വില വരുന്നത്.
28 ദിവസമാണ് ഗപ്പികളുടെ ഗര്‍ഭകാലം. 20 മുതല്‍ 100 കുഞ്ഞുങ്ങളെ വരെ ഗപ്പികള്‍ പ്രസവിക്കാറുണ്ട്. 3 പെണ്‍ഗപ്പികള്‍ക്ക് ഒരു ആണ്‍മത്സ്യം എന്ന തോതിലാണ് വളര്‍ത്തേണ്ടത്. ഒറ്റ പ്രസവത്തിലുള്ള ആണ്‍, പെണ്‍ ഗപ്പികളെ വെവ്വേറെ വളര്‍ത്തണം. ഒരേ കുടുംബത്തില്‍പ്പെട്ട ആണ്‍, പെണ്‍ മത്സ്യങ്ങളെ ഒന്നിച്ചു വളര്‍ത്തുമ്പോള്‍ ഗപ്പികള്‍ ഇണചേര്‍ന്ന് അടുത്ത തലമുറയ്ക്ക് അവയുടെ ഗുണവും നിറവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
Discussion about this post