ഹൈഡ്രജൻ ഉത്പാദനത്തിന് സഹായിക്കുന്ന ഗ്രീൻ ഹൈഡ്രജൻ ഇലക്ടോളൈസർ ജിഗാഫാക്ടറി നിർമിച്ച് അമേരിക്കൻ കമ്പനിയായ ഒഹ്മിയം. ബെംഗളൂരുവിലെ ചിക്കബലപൂരിലാണ് പ്ലാൻ്റ്. കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രി പ്രൾഹാദ് ജോഷിയാണ് പ്ലാൻ്റിന്റെ ഫ്ലാഗ് ഓഫ് നടത്തിയത്. 2,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയത്.
വെള്ളത്തെ ഹൈഡ്രജനും ഓക്സിജനുമായി വേർത്തിരിച്ച് ഗ്രീൻ എനർജി ഉത്പാദിപ്പിക്കാൻ പ്ലാന്റിന് സാധിക്കും. നിലവിൽ 500 മെഗാവാട്ട് ഗ്രീൻ എനർജി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. വൈകാതെ ഇത് 2,000 മെഗാവാട്ട് ആയി ഉയർത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനത്തെ തടയാൻ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഈ ഹൈഡ്രജൻ പ്ലാൻ്റ് സഹായിക്കും. കൽക്കരി, എണ്ണ, പ്രകൃതി വാതകം തുടങ്ങിയവയ്ക്ക് പകരാമാകാൻ ഹൈഡ്രജൻ എനർജിക്ക് സാധിക്കും.
green hydrogen electrolyzer gigafactory in bengaluru
Discussion about this post