തിരുവനന്തപുരം: പച്ചതേങ്ങ സംഭരണം കൂടുതൽ കാര്യക്ഷമമാക്കുവാൻ സർക്കാർ വിവിധ മാർഗങ്ങൾ അവലംബിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കേരഫെഡ് വഴി പച്ചത്തേങ്ങ സംഭരിക്കുന്നതോടൊപ്പം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (VFPCK) ഉൾപ്പടെയുള്ള വിവിധ ഏജൻസികൾ വഴി പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി നാഫെഡിന് കൈമാറുന്നുമുണ്ട്.
മൂന്ന് മാസത്തെ ഇടവേളയിലാണ് നാഫെഡ് കൊപ്ര സംഭരിക്കുന്നത്. അതിനാൽ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൊപ്രാ സംഭരണം ഉണ്ടാകില്ല. ഈ ഇടവേളകളിൽ കൂടി പച്ചതേങ്ങയുടെ സംഭരണം കാര്യക്ഷമമാക്കിയാൽ മാത്രമേ പച്ചത്തേങ്ങയുടെ വിപണി വില സ്ഥിരമായി ഉയർന്ന നിലയിലാക്കാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിനെ ഈ കാലയളവിൽ പച്ചത്തേണ്ട സംഭരിക്കാൻ നിയമപരമായി അനുവദിച്ചിരുന്നില്ല. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെന്നും കർഷകരിൽ നിന്ന് സംഭരിച്ച് കേരഫെഡിന് നൽകാൻ VFPCK-ക്ക് അനുമതി നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.
green coconut storage becomes easy
Discussion about this post