തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ കീടനാശിനിയുള്ളത് പച്ചമുളകിലാണെന്നാണ് കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ ഫലത്തില്‍ പറയുന്നത്. അതുകൊണ്ട് തന്നെ അടുക്കളത്തോട്ടങ്ങളില്‍ പച്ചമുളകിനൊരു സ്ഥാനം നിര്‍ബന്ധമായും കൊടുക്കേണ്ടതാണ്. കറികള്‍ക്ക് എരുവ് നല്‍കുക മാത്രമല്ല, ജീവകം എയും സിയും ഉയര്‍ന്ന തോതില്‍ പച്ചമുളകില്‍ അടങ്ങിയിട്ടുമുണ്ട്.
പച്ചമുളകിന്റെ ഇലയെ ബാധിക്കുന്ന പ്രധാന രോഗമാണ് കുരുടിപ്പ്. ഇത് തടയാന്‍ വീടുകളില്‍ തന്നെ ഒരു പ്രതിവിധിയുണ്ട്. ഒറ്റ ദിവസം കൊണ്ട് കുരുടിപ്പ് മാറുന്നൊരു ടിപ്പ്. വലിയ ഉള്ളി, ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ തൊലിയാണ് ഇതിനാവശ്യം.
തയ്യാറാക്കേണ്ട വിധം
ഒരു പിടി ഉള്ളിത്തൊലി എടുത്ത് അരലിറ്റര്‍ വെള്ളം ചേര്‍ക്കുക.ഒരു ദിവസത്തേക്ക് മാറ്റിവെക്കുക. പിറ്റെ ദിവസം തൊലി പിഴിഞ്ഞെടുക്കുക. തൊലി മാറ്റിയ ശേഷം വെള്ളം അരിച്ചെടുക്കുക. അതിലേക്ക് അരലിറ്റര്‍ വെള്ളം കൂടി ചേര്‍ത്ത ശേഷം പച്ചമുളകുചെടിക്ക് ഒഴിച്ചുകൊടുക്കുക.
പച്ചമുളക് തഴച്ചുവളരാന്‍
പുളിപ്പിച്ച കഞ്ഞിവെള്ളത്തിലേക്ക് ചാരം ചേര്‍ക്കുക.ഇത് നന്നായി യോജിപ്പിക്കുക. ഒരു കപ്പ് കഞ്ഞിവെള്ളത്തിലേക്ക് നാല് കപ്പ് വെള്ളം ചേര്‍ക്കുക. ഈ മിശ്രിതം ചെടിയുടെ ചുവട്ടില്‍ നിന്ന് അല്‍പ്പം മാറി ഒഴിച്ചു കൊടുക്കുന്നത് ഉത്തമമാണ്. ആഴ്ചയൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ ചെടിയുടെ വളര്‍ച്ചയെ സഹായിക്കും.
Discussion about this post