ആരോഗ്യഗുണങ്ങളേറെയുള്ള, പയര്‍ വര്‍ഗത്തില്‍പ്പെട്ട ഒരു സസ്യമാണ് ഗ്രീന്‍ പീസ് അഥവാ പച്ചപ്പട്ടാണി. ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും തുടങ്ങി ഒട്ടേറെ ആരോഗ്യഗുണങ്ങളാണ് ഗ്രീന്‍പീസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ലഭിക്കുന്നത്.
ഗ്രീന്‍പീസിന്റെ ആരോഗ്യഗുണങ്ങള്‍:
തടി കുറയ്ക്കാന്‍ സഹായിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു
ത്വക്കിന്റെ ചുളിവ്, അല്‍ഷിമേഴ്‌സ്,ആര്‍തറൈറ്റിസ്, ബ്രോങ്കൈറ്റിസ് എന്നിവ പ്രതിരോധിക്കാന്‍ ഗ്രീന്‍പീസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു
ഉദര അര്‍ബുദം വരാതാരിക്കാനും ഗ്രീന്‍പീസ് കഴിക്കുന്നത് നല്ലതാണ്.
ദഹനത്തിനും ഗ്രീന്‍പീസ് ഉത്തമമാണ്
പല തരത്തിലുള്ള ഇനങ്ങളുണ്ട് ഗ്രീന്‍പീസില്‍. സമുദ്രനിരപ്പില്‍ നിന്നും ഒരു കിലോമീറ്ററോളം ഉയരമുള്ള തണുത്ത കാലാവസ്ഥയാണ് പട്ടാണിപ്പയറിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം.
ഭക്ഷ്യയോഗ്യമായതിനാല്‍ തന്നെ ഇത് വന്‍തോതില്‍ കൃഷി ചെയ്യുന്നുമുണ്ട്. ഇന്ത്യയില്‍ കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, പഞ്ചാബ്, അസം, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ബിഹാര്‍, ഒറീസ എന്നീ സംസ്ഥാനങ്ങളിലാണ് ഗ്രീസ് പീസ് കൃഷി പ്രധാനമായും ചെയ്യുന്നത്.
Discussion about this post