സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതികളിൽ നിന്ന് പുല്ല് ചെത്തലും കാട് വെട്ടും ഒഴിവാക്കി. ഇതുകൂടാതെ നിലം വിതയ്ക്കൽ, കൊയ്ത്ത്, ഭൂമിനിരപ്പാക്കൽ, തട്ടുതിരി ക്കൽ തുടങ്ങിയവയും അനുവദനീയമല്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് അഭിപ്രായപ്പെട്ടു. ഇതിനു പകരം മണ്ണ്,കൃഷി അനുബന്ധ മേഖലകളെ പരിപോഷിക്കുന്ന ഉത്പാദനക്ഷമമായ പ്രവർത്തനങ്ങൾ ചെയ്യാവുന്നതാണ്.
പൊതു ഭൂമിയിലും സ്വകാര്യ ഭൂമിയിലും ജലസേചനത്തിനുള്ള കുളങ്ങൾ,കിണറുകൾ പൊതു കുളങ്ങളുടെ പുനരുദ്ധാരണം, ജലസേചന ചാനലുകളുടെ നിർമ്മാണം, ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കൽ, നാളികേര കൃഷി വ്യാപിപ്പിക്കാനുള്ള ഭൂമി തയ്യാറാക്കൽ, കുഴികൾ തയ്യാറാക്കി തൈ നടീൽ, രണ്ടു വർഷത്തേക്ക് അതിന്റെ പരിപാലനം തുടങ്ങിയവയും ചെയ്യാം. ഇതിനൊപ്പം ജലസേചന വകുപ്പിന്റെ കീഴിൽ വരുന്ന കനാലുകളുടെ സംരക്ഷണ പ്രവർത്തികൾ ജലസേചന വകുപ്പിന്റെ അനുമതി,സാങ്കേതിക സഹായം എന്നിവയ്ക്ക് വിധേയമായി ചെയ്യാവുന്നതാണ്. ജൈവ വേലി,പശുവിൻകൂട്, ആട്ടിൻകൂട്,കോഴിക്കൂട്, അസോള ടാങ്ക്, മത്സ്യകൃഷിക്കുള്ള കുളം എന്നിവയും നിർമ്മിക്കാം.
Grass cutting has been excluded from the employment guarantee schemes in the state.
Discussion about this post