മണ്ണിന്റെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുവാൻ മണ്ണ് പരിശോധന, വളങ്ങളുടെ പരിശോധന,കീടനാശിനി പരിശോധന, വിത്തു പരിശോധന എന്നിങ്ങനെ ഉൽപന്ന ഉപാധികളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വകുപ്പിന് കീഴിലുള്ള കാർഷിക ലബോറട്ടറികളിൽ നടപ്പിലാക്കും.
ഇതിനായി 2024 -25 വർഷത്തിൽ 400 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.ലബോട്ടറികളുടെ ശാക്തീകരണത്തിനായി 320 ലക്ഷം രൂപയിൽ 90 ലക്ഷം രൂപ മൊബൈൽ മണ്ണ് പരിശോധന ലബോറട്ടറി ഉൾപ്പെടെയുള്ള മണ്ണ് പരിശോധന ലബോട്ടറികൾക്കും 20 ലക്ഷം രൂപ വീതം സംസ്ഥാന ജീവാണു ലബോട്ടറി എന്നിവയ്ക്കും, 40 ലക്ഷം രൂപ ബയോ ടെക്നോളജി മോഡൽ – ഫ്ളോറികൾച്ചർ സെന്ററിനും 30 ലക്ഷം രൂപ സംസ്ഥാന ഗുണനിലവാര നിയന്ത്രണ ലബോട്ടറിയ്ക്കും 20 ലക്ഷം രൂപ സംസ്ഥാന ബയോ കൺട്രോൾ ലബോറട്ടറിക്കും 35 ലക്ഷം രൂപ സംസ്ഥാന കീടനാശിനി പരിശോധന ലബോട്ടറിയ്ക്കും നീക്കി വച്ചിരിക്കുന്നു. വിത്ത്, വളം,കീടനാശിനി എന്നിവയുടെ ഗുണനിലവാര നിയന്ത്രണം നടപ്പാക്കുന്നതിന് 80 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്
Discussion about this post