പ്രകൃതിദത്തമായ പഞ്ഞി ഉപയോഗിച്ച് നിർമ്മിക്കുന്ന കിടക്കകളുമായി ഗോകുലം ഗ്രൂപ്പ്. ‘ഗോകുലം ബ്യൂണോ’ എന്ന പേരിലാണ് കിടക്കകൾ പുറത്തിറക്കുന്നത്. നവജാത ശിശുക്കൾക്ക് ഏറ്റവും ആരോഗ്യപ്രദവും സുഖപ്രദവുമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന കിടക്കകളുടെ വൻ നിരയാണ് ഗോകുലം ഗ്രൂപ്പ് പുറത്തിറക്കുന്നത്.
കർഷകരിൽ നിന്ന് നേരിട്ട് നാടൻ പഞ്ഞിക്കായ ശേഖരിച്ച് നൂറു ശതമാനവും ശുദ്ധമായ പഞ്ഞിക്കിടക്കകളാണ് ഗോകുലം ഗ്രൂപ്പ് വിപണിയിലേക്ക് എത്തിക്കുന്നത്. പഞ്ഞിക്കിടക്കകളുടെ നിർമാണത്തിൽ 30 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള കെ.വി.എച്ച് ഗ്രൂപ്പുമായി കൈകോർത്താണ് ഗോകുലം ഗോപാലന്റെ പുതിയ സംരംഭം.
ചെറിയ രീതിയിൽ ഉസ്മാൻ കെ. വി ആരംഭിച്ച ഈ സംരംഭം ഗോകുലം ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ ഒട്ടേറെ കർഷകരുടെ പ്രതീക്ഷകൾ കൂടിയാണ് ഉയരുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കർഷകർക്ക് ഈ പ്രോജക്ട് തീർത്തും കൈത്താങ്ങ് ആകുമെന്നത് ഏറെ പ്രശംസനീയമാണ്.
Discussion about this post