പശുക്കളെ തങ്ങളുടെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി കരുതുന്ന വിഷ്ണുപ്രസാദ് ഹെഡ്ഗയും ഭാര്യ ഡോ. നാഗരഗ്നെയും നടത്തുന്ന സംരംഭമാണ് കാസർഗോഡ് ജില്ലയിലെ പെരിയയിലെ ഗോകുലം ഗോശാല.വെച്ചൂർ, കാസർകോഡൻ, ഓങ്കോൾ, ഗീർ തുടങ്ങി ഒമ്പതോളം നാടൻ ഇനങ്ങളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. കൂട്ടത്തിൽ അറവുശാലയിൽ നിന്ന് വാങ്ങി സംരക്ഷിക്കുന്നവയുമുണ്ട്. 150 ഓളം പശുക്കളാണ് ഇവിടെയുള്ളത്.
വീടിനൊപ്പമാണ് ഗോശാലയുടെയും സ്ഥാനം. ഇവിടെനിന്ന് പാലിന്റെ വില്പനയില്ല. മാത്രവുമല്ല പശുക്കൾക്കായി സംഗീത പരിപാടികൾ വരെ ഇവിടെ നടത്താറുണ്ട്.നാടൻ പശുക്കളിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും മറ്റു ചില പരീക്ഷണങ്ങളും ഡോ. നാഗരത്നയുടെ നേതൃത്വത്തിൽ ഇവിടെ നടക്കുന്നു. ഹൈന്ദവ വിശ്വാസ പ്രകാരം ഏറ്റവും പരിപാവനമായി കാണുന്ന ഗോമാതാവിനെ പരിചരിക്കുന്ന ഈ ഗോശാലയുടെ കാഴ്ചകൾ കാണാൻ മനോഹരമാണ്.
Discussion about this post