മലപ്പുറം : ഭൗമ സൂചികാ പദവിയിൽ കർഷകരുടെ അഭിമാനമായി കേരളത്തിന്റെ തിരൂർ വെറ്റില . തിരൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഭൗമ സൂചികാ പദവിയുടെ വിളംബരം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവ്വഹിച്ചു.
തിരൂര്‍ താലൂക്കില്‍ 270 ഹെക്ടര്‍ സ്ഥലത്താണ് വെറ്റില കൃഷി ചെയ്യുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും തിരൂര്‍ വെറ്റില കയറ്റുമതി ചെയ്യുന്നുണ്ട്.
ലോകത്തിനു മുന്നിൽ കേരളത്തിന്റെ തനത് കാർഷിക വിഭവം എന്ന നിലയിൽ തിരൂർ വെറ്റില മികച്ച മാർക്കറ്റ് നേടുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. ഭൗമ സൂചികാപദവിയിലൂടെ തിരൂർ വെറ്റില കൃഷി ചെയ്യുന്ന കർഷകരുടെ വരുമാനവും അന്തസ്സും ഉയരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൃഷി വകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ശ്രമഫലമായാണ് തിരൂര്‍ വെറ്റിലയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ചത്. കാർഷിക സർവ്വകലാശാലയിലെ IPRസെൽ മേധാവി ഡോ. C Rഎൽസിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തെ അഭിനന്ദിക്കാനും മന്ത്രി തയ്യാറായി.
Discussion about this post