കല്ലുമ്മക്കായയുടെ ജനിതക രഹസ്യം പുറത്ത് വിട്ട് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം. പ്രിൻസിപ്പാൾ ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം ആണ് കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കഴിഞ്ഞദിവസം പുറത്തുവിട്ടത്. ഈ കണ്ടെത്തൽ കല്ലുമ്മക്കായ കൃഷിയെ ഏറെ സഹായിക്കുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ജനിതക ഘടന കണ്ടെത്തിയതോടെ ഇതിനെ പ്രതികൂലമായി ബാധിക്കുന്ന പരാധരോഗങ്ങൾ അടക്കം ഇല്ലാതാക്കാൻ പഠന റിപ്പോർട്ട് സഹായകമാകും.
ഇതിനൊപ്പം വെള്ളത്തിലെ മലിനീകരണം സംബന്ധിച്ച പഠനങ്ങളിലേക്കും ഈ കണ്ടുപിടുത്തം ഗുണം ചെയ്യും. കല്ലുമ്മക്കായയുടെ വളർച്ച, പ്രത്യുൽപാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. രോഗപ്രതിരോധശേഷിയുള്ള ജിനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ ഈ കണ്ടുപിടിത്തം സഹായിക്കും. ഇത് കല്ലുമ്മക്കായയുടെ ഉൽപാദനം ഗണ്യമായി വർദ്ധിക്കുന്നതിന് സഹായികമാകും എന്ന് സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ഗ്രീൻസൺ ജോർജ് അഭിപ്രായപ്പെട്ടു.
Discussion about this post