പാമ്പിന്റെ ശത്രുവാണല്ലോ ഗരുഡൻ. അതുപോലെ പാമ്പുവിഷത്തിന് എതിരായി ഉപയോഗിക്കുന്ന ചെടിയാണ് ഗരുഡക്കൊടി. അതുകൊണ്ടാണ് അങ്ങനെയൊരു പേര് ഈ ചെടിക്ക് ലഭിച്ചത്. ഗരുഡപ്പച്ച, ഈശ്വരമൂലി, ഉറി തൂക്കി, വലിയ അരയൻ, എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. വള്ളിച്ചെടിയാണ് ഗരുഡക്കൊടി . അരിസ്റ്റലോക്കിയ ഇൻഡിക്ക എന്നാണ് ശാസ്ത്രനാമം. വേലിപ്പടർപ്പുകളിലൊക്കെ കാണാം ഇവയെ. തിങ്ങിനിറഞ്ഞ് ഇലകൾ ഉണ്ടാകും. പൂക്കൾക്ക് വെളുത്ത നിറമാണ്.
ഗരുഡശലഭത്തെ നമുക്കറിയാം. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ് ഗരുഡശലഭം. ഗരുഡശലഭത്തിന്റെ ലാർവയുടെ ഭക്ഷണമാണ് ഗരുഡക്കൊടിയില.
ഗരുഡക്കൊടിയിലെ അരിസ്റ്റോലോക്കിക് ആസിഡ് ക്യാൻസറിന് കാരണമായേക്കാവുന്ന ഘടകമാണ്. അതുപോലെതന്നെ കിഡ്നിക്കും ഈ ആസിഡ് ദോഷം ചെയ്യും. എന്നിരുന്നാൽക്കൂടിയും ഔഷധക്കൂട്ടുകളിൽ കൃത്യമായ അളവിൽ ഇവ ഉപയോഗിക്കുന്നുണ്ട്. ഡോക്ടറുടെ ഉപദേശം തേടാതെ ഇവ ഉപയോഗിക്കുന്നത് അബദ്ധമാകുവാനാണ് സാധ്യത.
Discussion about this post