ഗാര്‍ഡനിംഗ് ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്. തിരക്കുകള്‍ക്കിടയിലും കുറച്ച് സമയം നല്ല ശുദ്ധവായു ശ്വസിക്കാനും സമാധാനത്തോടെയിരിക്കാനും സമയം ചെലവിടാനുമെല്ലാം ഗാര്‍ഡന്‍ തെരഞ്ഞെടുക്കുന്നവരുണ്ട്. ചെടികള്‍ പരിപാലിക്കാനും മറ്റും സമയം കണ്ടെത്തുമ്പോഴും അവയുടെ പരിപാലനങ്ങള്‍ക്ക് ആവശ്യമായ ചില ഉപകരണങ്ങളുടെ കാര്യത്തില്‍ അത്ര ശ്രദ്ധ നല്‍കാറില്ല പലരും. കയ്യില്‍ കിട്ടിയ കമ്പോ മറ്റോ ഉപയോഗിച്ചാകും കള പറിക്കാനും ചെടി നടാനുമെല്ലാം ചിലര്‍ ശ്രമിക്കുന്നത്.എന്നാല്‍ എല്ലാത്തിനും അതിന്റേതായ ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഗാര്‍ഡന്‍ പരിപാലനം നടത്തുമ്പോള്‍ ചില ഉപകരണങ്ങളും നിര്‍ബന്ധമായി വാങ്ങിവെക്കണം. അത്തരത്തില്‍ 10 ഉപകരണങ്ങള്‍ അറിയാം.
1. ഷവല്‍ അഥവാ മണ്‍വെട്ടി
കുഴിയെടുക്കുന്നതിനും ഉയര്‍ത്തുന്നതിനും വലിയ കട്ടകളും മറ്റും നീക്കുന്നതിനും പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ഷവല്‍ അഥവാ മണ്‍വെട്ടി. കോരിക എന്നും ഇതറിയപ്പെടുന്നു. മണ്ണ്, കല്‍ക്കരി, ചരല്‍, മണല്‍ എന്നിവ നീക്കാനും മറ്റുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു ഹാന്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്ന വിശാലമായ ബ്ലേഡ് ഇതില്‍ അടങ്ങിയിരിക്കുന്നു, ഇത് സാധാരണയായി ഏത് നീളത്തിലും ലഭ്യമാണ്. ബ്ലേഡിന്റെ മെറ്റീരിയല്‍ ഷീറ്റ് സ്റ്റീല്‍ അല്ലെങ്കില്‍ ഹാര്‍ഡ് പ്ലാസ്റ്റിക് ആകും. ഹാന്‍ഡില്‍ എല്ലായ്‌പ്പോഴും മരം കൊണ്ടാണ് നിര്‍മ്മിക്കാറുള്ളത്. ഹോം ഗാര്‍ഡനുകള്‍ക്കായി കൂടുതലും ചെറിയ കോരികയാണ് ഉപയോഗിക്കാറുള്ളത്.
2. ട്രൗവല്‍ അഥവാ കരണ്ടി
ഗാര്‍ഡനിംഗില്‍ പ്രധാന പങ്കുവഹിക്കുന്ന ഉപകരണമാണ് കരണ്ടി. മണ്ണിനെ മൃദുവാക്കാനും വളങ്ങളും കമ്പോസ്റ്റും പ്രയോഗിക്കാനും മറ്റും ഇത് വളരെ ഉപയോഗപ്രദമാണ്. ഉപയോഗമനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള ട്രൗവലുകള്‍ ലഭ്യമാണ്. ഉപകരണത്തില്‍ മുന്‍വശത്ത് സ്‌കൂപ്പ് ആകൃതിയിലുള്ള ബ്ലേഡാണുണ്ടാകുക. മരം, ഉരുക്ക്, പ്ലാസ്റ്റിക് എന്നിവയില്‍ ഹാന്‍ഡില്‍ ലഭ്യമാണ്. ചെറിയ കുഴികളെടുക്കാനും കളനിയന്ത്രണത്തിനും നടീലിനും മറ്റും ഇതുപയോഗിക്കാം.
3. പ്രൂണിംഗ് ഷിയേഴ്‌സ്
കത്രിക പോലിരിക്കുന്ന പ്രൂണിംഗ് ഷിയേഴ്‌സ് ചെടികളുടെ തണ്ട് മുറിക്കുന്നതിനും മറ്റുമാണ് ഉപയോഗിക്കുന്നത്. ചെടികളുടെ വളര്‍ച്ചയിലും അവയെ പരിപാലിക്കുന്നതിലും പ്രൂണിംഗ് ഷിയേഴ്‌സ് പ്രധാന പങ്ക് വഹിക്കുന്നു. മെറ്റീരിയലിനെ ആശ്രയിച്ച് അവയുടെ ഉപയോഗവും വ്യത്യാസപ്പെടും. രണ്ട് സെന്റിമീറ്റര്‍ വരെ കട്ടിയുള്ള ശാഖകള്‍ മുറിക്കാന്‍ കഴിയുന്നതാണ് പൊതുവെ ലഭ്യമായി വരുന്ന പ്രൂണിംഗ് ഷിയേഴ്‌സുകള്‍. അഴുകിയ ചെടികളുടെ ഭാഗങ്ങള്‍ കളയാനും ഈ ഉപകരണം ഉപയോഗിക്കാം.
4. റേക്ക് അഥവാ വാരുകോല്‍
കൊഴിഞ്ഞുവീഴുന്ന ഇലകള്‍ നീക്കം ചെയ്യാനോ പുല്ല് നീക്കാനോ വാരുകോലാണ് പൊതുവെ ഉപയോഗിക്കുന്നത്. പൊതുവെ വലിയ ലോണുകളിലും മറ്റുമാണ് ഇത് പ്രധാനമായും ഉപയോഗം വരിക. മണ്ണിന്റെ പരുക്കന്‍ സ്വാഭാവത്തെ മയപ്പെടുത്താനും സമനിലമാക്കാനും ഇതുപയോഗിക്കാം.
5. കൈക്കോട്ട്
നൂറ്റാണ്ടുകളായി വീടുകളില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന ഉപകരണങ്ങളിലൊന്നാണ് കൈക്കോട്ട്. കിളച്ച് മണ്ണുകള്‍ക്ക് ഘടനയുണ്ടാക്കാനും കളകള്‍ നീക്കംചെയ്യാനും വിളവെടുപ്പിനുമെല്ലാം ഉപയോഗിച്ചുവരുന്ന ഉപകരണം. കിഴങ്ങുവര്‍ഗ കൃഷിയില്‍ കൈക്കോട്ട് നിര്‍ബന്ധമാണ്.
6. സ്‌പ്രേ ബോട്ടില്‍
ചെടികള്‍ക്ക് വെള്ളം നനയ്ക്കുമ്പോള്‍ ഏറ്റവും ഉപകാരപ്രദമാണ് സ്‌പ്രേ ബോട്ടില്‍. സ്േ്രപ ബോട്ടില്‍ ഉപയോഗിക്കുന്നതിലൂടെ കൃത്യമായ അളവിലാണ് വെള്ളം ചെടികള്‍ക്ക് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്താം. കൂടാതെ വെള്ളം പാഴാകുകയുമില്ല. ദ്രവരൂപത്തിലുള്ള വളങ്ങളും സ്േ്രപ ബോട്ടിലിലാക്കി സ്േ്രപ ചെയ്തു കൊടുക്കാവുന്നതാണ്.
Discussion about this post