തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ മാത്രമല്ല, ഇങ്ങ് അങ്കമാലിയിലും ‘ഗാക് ഫ്രൂട്ട്’ കായ്ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അങ്കമാലി അമലാപുരം സ്വദേശിയായ ജോജോ. ദീര്‍ഘനാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് ജോജോയുടെ പുരയിടത്തില്‍ ഗാക് ഫ്രൂട്ട് വിളഞ്ഞത്.
തായ്‌ലാന്റ്, മലേഷ്യ, വിയറ്റ്‌നാം എന്നിവിടളിലാണ് പ്രധാനമായും ഗാക് ഫ്രൂട്ട് കൃഷി ചെയ്യുന്നത്. വരണ്ട കാലാവസ്ഥയാണ് ഇതിന് അനുയോജ്യം. മൃദുവായ മുള്ളകളോടെയുള്ളതാണ് ഇതിന്റെ തൊലിപ്പുറം. പഴുത്തുകഴിഞ്ഞാല്‍ നല്ല ചുവപ്പ് നിറമാകും. വിത്തുകള്‍ മുളപ്പിച്ചാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. ഒരു മാസമോ അതില്‍ കൂടുതലോ വേണം വിത്ത് മുളക്കാന്‍. പന്തല്‍കെട്ടിക്കൊടുത്താല്‍ വള്ളികള്‍ അതിലേക്ക് പടര്‍ന്നുകയറും. സൂര്യപ്രകാശം ആവശ്യത്തിനുള്ളിടത്ത് വേണം വളര്‍ത്താന്‍.
ഔഷധഗുണമേറെയുള്ള പഴമാണ് ഗാക് ഫ്രൂട്ട്. ബീറ്റ കരോട്ടിനാല്‍ സമ്പുഷ്ടമാണ് ഗാക്ക് പഴങ്ങള്‍. ഏകദേശം ഒരു കിലോയോളം വരും ഇതിന്റെ തൂക്കം. ഇതിന്റെ പഴം മാത്രമല്ല ഇലയും പാചകത്തിന് ഉപയോഗിക്കാറുണ്ട്. പഴത്തിന്റെ പള്‍പ്പ് ചേര്‍ത്ത് ചോറുണ്ടാക്കാറുണ്ട് വിയറ്റ്‌നാമില്‍. സ്‌പൈനി ബിറ്റര്‍ ഗാഡ്, ചുവന്ന മെലോന്‍, ബേബി ജാക് ഫ്രൂട്ട്, ചൈനീസ് ബിറ്റര്‍ കുക്കുംബര്‍ എന്നീ പേരുകളുമുണ്ട് ഗാക് ഫ്രൂട്ടിന്.
എന്തായാലും ഗാക്ക് ഫ്രൂട്ട് കൃഷി വിപുലീകരിച്ച് വാണിജ്യ സാധ്യത തേടാനുള്ള ഒരുക്കത്തിലാണ് ജോജോ.ഇതിന്റെ ഭാഗമായി വീടിന് സമീപത്തായി 60 സെന്റിലേക്ക് ഗാക് ഫ്രൂട്ടുകള്‍ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
Discussion about this post