ന്യൂഡൽഹി: ഹോട്ടൽ മെനു കാർഡിൽ ഇനി വിഭവങ്ങളുടെ പേരിനൊപ്പം അതിലെ പോഷകഘടകങ്ങളുടെ പട്ടികയും നിർബന്ധം. ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ)യുടേതാണ് നിർദ്ദേശം.
ഭക്ഷണത്തിലെ കൊഴുപ്പിന്റെയും കലോറിയുടെയും വിവരങ്ങളും അലർജി സാധ്യതകളും മെനുവിൽ ഉൾപ്പെടുത്തണം. പത്തിലേറെ ശാഖകളുള്ള ഭക്ഷണശാലകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്ഥാപനങ്ങളിൽ ഡിജിറ്റൽ ബോർഡിലോ ഫ്ലെക്സിലോ ഭക്ഷണ വിവരം പ്രദർശിപ്പിച്ചുണ്ടെങ്കിലും ഇവയിലും പോഷക ഘടകങ്ങളുടെ പട്ടിക ഉൾപ്പെടുത്തണമെന്നാണ് ഉത്തരവ്.
ഓരോ ഇനത്തിന് നേരെയും വെജ്/നേൺ വെജ് ചിഹ്നങ്ങളും നൽകണം. ഭക്ഷവിതരണ ആപ്പുകൾക്കും സൈറ്റുകൾക്കും ഉത്തരവ് ബാധകമാണ്. ഭക്ഷണ പായ്ക്കറ്റുകളിൽ പോഷകഘടകങ്ങളുടെ പട്ടിക വലിയ ബോൾഡ് അക്ഷരത്തിൽ രേഖപ്പെടുത്തണമെന്ന് ജൂലൈയിൽ എഫ്എസ്എസ്ഐ ഉത്തരവിറക്കിയിരുന്നു.
FSSAI has said that the list of nutritional ingredients must be included in the hotel menu card
Discussion about this post