Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

പഴക്കൂടയിലെ പുതിയ താരങ്ങൾ

Agri TV Desk by Agri TV Desk
January 31, 2021
in ഫലവര്‍ഗ്ഗങ്ങള്‍
196
SHARES
Share on FacebookShare on TwitterWhatsApp

മംഗോസ്റ്റീൻ,   ഡ്രാഗൺ ഫ്രൂട്ട്,  റംബൂട്ടാൻ, പുലാസൻ, ദുരിയാൻ എന്നിങ്ങനെ അനേകം ഫലങ്ങൾ ഇന്ന് മലയാളിയുടെ പഴക്കൂടയിലെ പുതിയ താരങ്ങളാണ്. ലോകത്തിന്റെ പല കോണുകളിലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഉൽഭവിച്ച  ഈ ഫലവൃക്ഷങ്ങൾ കേരളത്തിലും വിജയകരമായി കൃഷി ചെയ്യാനാകും. അത്തരത്തിൽ കേരളത്തിൽ ലാഭകരമായി കൃഷി ചെയ്യാൻ സാധിക്കുന്ന ഏഴു വിദേശ ഫലങ്ങളെയും അവയുടെ കൃഷി രീതിയും അറിയാം.

മംഗോസ്റ്റീൻ

കടും വയലറ്റ് നിറത്തിലുള്ള മിനുസമുള്ള ഉരുണ്ട ഫലമാണ് മംഗോസ്റ്റീൻ.  ഉള്ളിൽ മധുരമൂറുന്ന വെളുത്ത കാമ്പുണ്ട്.  മാംസ്യം, ജീവകം ബി, സി, എ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്,  പൊട്ടാസ്യം എന്നിവ അടങ്ങിയ ഫലങ്ങൾ പോഷക സമ്പന്നമാണ് . തണലുള്ള സ്ഥലങ്ങളാണ് വളർത്താൻ നല്ലത്.  വളരെ സാവധാനത്തിൽ വളരുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്. ആദ്യത്തെ നാലു വർഷക്കാലത്തോളം നല്ല തണൽ വേണം. 6 മാസം പ്രായമായ ഒട്ടുതൈകളും വിത്തു പാകി മുളപ്പിച്ച തൈകളും നടാനായി ഉപയോഗിക്കാം.

90 സെന്റീമീറ്റർ ആഴവും നീളവും വീതിയുമുള്ള കുഴികളിലാണ് തൈകൾ നടേണ്ടത്. ഒന്നിൽ കൂടുതൽ തൈകൾ നടുകയാണെങ്കിൽ തമ്മിൽ 9 മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കാം. ജൈവവളമായി കാലിവളം കമ്പോസ്റ്റ് തുടങ്ങിയവ ചേർക്കാം. എല്ലുപൊടിയും അഴുകി പൊടിഞ്ഞ ചാണകവും ഉത്തമ വളങ്ങളാണ്. വിത്ത് മുളപ്പിച്ച തൈകൾ 8 മുതൽ 15 വർഷത്തിനുള്ളിലാണ് കായ്ക്കുക. എന്നാൽ ഒട്ടു തൈകൾ ആറ് മുതൽ ഏഴ് വർഷത്തിനുള്ളിൽ കായ്ച്ചുതുടങ്ങും. വളരുന്ന സമയത്ത് തണൽ ആവശ്യമായതിനാൽ തെങ്ങിൻ തോപ്പിൽ ഇടവിളയായി കൃഷി ചെയ്യുന്നത് നല്ലതാണ്.

ഫെബ്രുവരി മാർച്ച്‌ മാസങ്ങളിലാണ് മംഗോസ്റ്റീൻ മരങ്ങൾ പൂവിടുന്നത്. മൂന്നുമാസം കൊണ്ട് കായകൾ മൂപ്പെത്തും. ജൂൺ-ജൂലൈ മാസങ്ങളിൽ വിളവെടുക്കാം.

 ഡ്രാഗൺ ഫ്രൂട്ട്

കേരളത്തിൽ പ്രചാരമേറി വരുന്ന ഒരു മെക്സിക്കൻ ഫല സസ്യമാണ് ഡ്രാഗൺ ഫ്രൂട്ട് അഥവാ മധുരക്കള്ളി. പലനിറങ്ങളിലുള്ള ഡ്രാഗൺ ഫ്രൂട്ടുകളുണ്ട്. വെളുത്ത ദശയും ചുവന്ന തൊലിയും ഉള്ളവയും ദശയ്ക്കും തൊലിക്കും കടുത്ത പിങ്ക് നിറമുള്ളവയും മഞ്ഞ തൊലിയും വെളുത്ത ദശയുമുള്ളവയുമുണ്ട്.

അമിതമായി മഴ ലഭിക്കുന്ന ഇടങ്ങൾ കൃഷിക്ക് അനുയോജ്യമല്ല.  ആരോഗ്യകരമായ തൈകൾ ഉൽപാദിപ്പിക്കാൻ തണ്ട് മുറിച്ചുനടുന്നതാണ് നല്ലത്. 20 മുതൽ 25 സെന്റീമീറ്റർ നീളത്തിലുള്ള തണ്ടുകൾ മുറിച്ച് കുമിൾനാശിനിയിൽ മുക്കി പോളി ബാഗുകളിലോ തവാരണകളിലോ  നടാം. ഒരു ഭാഗം മണ്ണും ഒരു ഭാഗം ചാണകവും രണ്ടുഭാഗം മണലും കലർന്ന മിശ്രിതമാണ് നടാൻ അനുയോജ്യം. ഇത്തരത്തിൽ നട്ട കമ്പുകളെ വേര് വരുന്നതിനായി തണലുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാം.  ആറുമാസംകൊണ്ട് തൈകൾ കൃഷിയിടത്തിൽ നടാൻ പാകമാകും.

60 സെന്റീമീറ്റർ ആഴവും നീളവും വീതിയുമുള്ള കുഴികളിൽ മേൽമണ്ണും ചാണകവും 100 ഗ്രാം സൂപ്പർ ഫോസ്ഫേറ്റും ചേർത്ത് തൈകൾ നടാം. ചെടികൾ തമ്മിലും വരികൾ തമ്മിലും മൂന്നു മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം. ഡ്രാഗൺ ഫ്രൂട്ടിന് 20 വർഷത്തോളം ആയുസ്സുണ്ട്. ഒരു സസ്യത്തിന് 100 കിലോഗ്രാം വരെ ഭാരമുണ്ടാകും. ഇത് താങ്ങാൻ കഴിവുള്ള ഉറപ്പുള്ള കോൺക്രീറ്റ് താങ്ങുകാലുകൾ നൽകുന്നത് വളരെ ഗുണകരമാണ്.

ഏപ്രിൽ മുതൽ ഓഗസ്റ്റ് മാസം വരെയാണ് പൂക്കാലം. പരപരാഗണത്തിലൂടെയാണ് കായകൾ ഉണ്ടാകുന്നത്. തേനീച്ച, തുമ്പി, ഈച്ചകൾ എന്നിവയെല്ലാം പരാഗണത്തിനു സഹായിക്കുന്നു. പൂക്കൾ വിടർന്ന് 30 മുതൽ 50 ദിവസം കൊണ്ട് കായ്കൾ പാകമാകും.

ദുരിയാൻ

ദുരിയാന്റെ മുള്ളോടുകൂടിയ പുറം തോടിന് ചക്കയെക്കാൾ കട്ടിയുണ്ട്. ഉള്ളിൽ നാലഅഞ്ചു ചുളകളുണ്ടാകും. അവയ്ക്കുള്ളിൽ വലിപ്പമേറിയ വിത്തുകളുമുണ്ടാകും.പഴുത്താൽ രൂക്ഷഗന്ധം പുറപ്പെടുവിക്കുമെങ്കിലും രുചിയിൽ മുൻപൻ തന്നെ. ഔഷധഗുണത്തിലും ബഹുകേമം.വൈറ്റമിനുകൾ ആന്റി ഓക്സിഡന്റുകൾ ധാതുക്കൾ എന്നിവകൊണ്ട് സമ്പുഷ്ടമാണിത്. മാനസിക ആരോഗ്യത്തിനും ക്ഷീണമകറ്റുന്നതിനും വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ദുരിയാൻ വളരെ നല്ലതാണ്. ഉറക്കമില്ലായ്മ, വിളർച്ച, വന്ധ്യത, പ്രമേഹം എന്നിവയ്ക്ക് മരുന്നാണ്.

ഒരു മീറ്റർ ആഴവും നീളവും വീതിയുമുള്ള കുഴികളിൽ തൈകൾ നടാം. തൈകൾക്ക് മൂന്നുമാസത്തോളം തണൽ ആവശ്യമാണ്.വൃക്ഷത്തിന്റെ ആകൃതി നിയന്ത്രിക്കുന്നതിന് കൊമ്പുകോതുന്നത് നല്ലതാണ്.  ദുരിയാൻ പുഷ്പിക്കുന്നതിന് രണ്ടുമൂന്നാഴ്ച നീളുന്ന വരണ്ട കാലാവസ്ഥ ആവശ്യമാണ്. പുഷ്പിച്ചു കഴിഞ്ഞാൽ കായ്കൾ പാകമാകുന്നതിന് 3 മുതൽ 5 മാസം വരെയെടുക്കും. . മെയ് മുതൽ ഒക്ടോബർ വരെയാണ് വിളവെടുപ്പ് കാലം. വിളഞ്ഞ കായ്കൾ പറിച്ചുവെച്ച് പഴുപ്പിക്കാം.

പാഷൻ ഫ്രൂട്ട്

ഒരുകാലത്ത് മലയാളികൾ അധികം വില കൽപ്പിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ഏറെ  പ്രാധാന്യം നൽകി വരുന്ന ഒരു ബഹുവർഷ വിളയാണ് പാഷൻഫ്രൂട്ട്. പൊട്ടാസ്യം, നയാസിൻ, ജീവകം സി, നാരുകൾ, വിവിധ ആൽക്കലോയിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഫലമാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള പാസിഫ്ലോറിൻ എന്ന പദാർത്ഥം വേദന ശമിപ്പിക്കുകയും ഉന്മേഷം നൽകുകയും ചെയ്യും. ബ്ലഡ് കൗണ്ട് വർദ്ധിപ്പിക്കാനും അതുവഴി ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, കുരങ്ങുപനി, പക്ഷിപ്പനി എന്നിവയെ നിയന്ത്രിക്കാനും സഹായിക്കുന്നു. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള പാഷൻഫ്രൂട്ട് ക്യാൻസറിനെതിരെ ഫലപ്രദമാണത്രേ.

പാഷൻ ഫ്രൂട്ട് പ്രധാനമായും രണ്ടു തരത്തിലുണ്ട്. പർപ്പിൾ നിറത്തിലുള്ളതും മഞ്ഞ നിറത്തിലുള്ളതും.അഞ്ച് മുതൽ എട്ട് വർഷം വരെ പാഷൻഫ്രൂട്ടിന് ആയുസ്സുണ്ട്. അതിനാൽ ബലമുള്ള പന്തലുകൾ നിർമ്മിക്കണം. പാഷൻ ഫ്രൂട്ടിന്റെ പെൺപൂക്കളാണ് ആദ്യം പാകമാകുന്നത്. അതിനാൽ തന്നെ പരപരാഗണം വർദ്ധിക്കുന്നതിലൂടെ പാഷൻ ഫ്രൂട്ടിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കും. അതിനാൽ പലതരത്തിലുള്ള വള്ളികൾ കെട്ടുപിണഞ്ഞ് വളരുന്നതിന് പല ഇനങ്ങളിലുള്ള തൈകൾ  നടുന്നത് നല്ലതാണ്. 60 സെന്റീമീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിലാണ് തൈകൾ നടേണ്ടത്. കുഴികളിൽ മേൽമണ്ണും ചാണകവും ചേർത്ത് നിറയ്ക്കണം. ചെടികൾ തമ്മിൽ നാലര മീറ്റർ മുതൽ ആറു മീറ്റർ വരെ അകലം പാലിക്കാം. തൈകൾ വളർന്ന് പന്തലിന് മുകളിലെത്തിയാൽ അഗ്രഭാഗം നുള്ളണം. ശേഷം വളർന്നുവരുന്ന രണ്ടു ശാഖകൾ ഇരുവശത്തേക്കുമായി പടർത്താം.

റംബൂട്ടാൻ

കേരളത്തിൽ നന്നായി വളരുന്നതും വളരെയധികം ഡിമാൻഡ് ഉള്ളതുമായ ഫലമാണ് റംബൂട്ടാൻ. ആൺ മരങ്ങളും ദ്വിലിംഗ പുഷ്പങ്ങൾ വിടരുന്ന മരങ്ങളുമുള്ളതിനാൽ എയർ ലെയറിങ് അല്ലെങ്കിൽ ബഡ്ഡിങ് ചെയ്തു നിർമ്മിച്ച തൈകൾ നടുന്നതാണ് നല്ലത്. മൂന്നു മുതൽ നാലു മീറ്റർ ഉയരത്തിൽ വൃക്ഷത്തിന്റെ ഉയരം ക്രമീകരിച്ച് വളർത്താം. ചുവന്ന ഇനമായ അർക്ക കൂർഗ് അരുൺ,  മഞ്ഞ ഇനമായ അർക്ക കൂർഗ് പതിബ്, ഇ 35, എൻ 18, എൻ 16 എന്നിവയാണ് പ്രധാന ഇനങ്ങൾ.

പൂവിടൽ ത്വരിതപ്പെടുത്തുന്നതിന് 30 ദിവസത്തെ വരൾച്ച ആവശ്യമാണ്. അതിനുശേഷം മോട്ടിടലിന് ജലസേചനവും വേണം.

പുലാസൻ

ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിൽ വിജയകരമായി വളർത്തിയരിടുക്കാവുന്ന വിദേശ ഫലവൃക്ഷമാണ് പുലാസൻ. റംബൂട്ടാനോട് സാമ്യമുള്ളതും എന്നാൽ അതിനേക്കാൾ രുചിയും മധുരവുമുള്ള ഫലമാണിത്. ഫിലോസാൻ എന്നും അറിയപ്പെടുന്നുണ്ട്.  വൈറ്റമിൻ സി, പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്സ് എന്നിവയാൽ സമ്പുഷ്ടമാണ് പുലാസൻ. വിരശല്യം, പൊണ്ണത്തടി, കേശ- ചർമ സംരക്ഷണം എന്നിവയ്ക്കെല്ലാം പുലാസൻ ഉത്തമമാണ് .ചെറിയ മുള്ളുകളുള്ള കട്ടിയുള്ള ചുവന്ന പുറംതോടാണ് പുലാസന്റേത്. റംബൂട്ടാനേക്കാൾ സൂക്ഷിപ്പ് കാലം ഈ ഫലത്തിനുണ്ട്. മധുരമുള്ള കാമ്പ് വിത്തിൽ നിന്നും എളുപ്പത്തിൽ വേർതിരിച്ചെടുക്കാം. വിത്തിന് ബദാമിനോട് സാമ്യമുള്ള രുചിയാണ്.

നല്ലനീർവാർച്ചയും ജൈവംശവുമുള്ള മണ്ണാണ് പുലാസൻ കൃഷി ചെയ്യുന്നതിന് ഉത്തമം. ബഡ്ഡ് ചെയ്ത തൈകൾ നടുന്നതാണ് നല്ലത്. ബഡ്ഡ് ചെയ്ത തൈകൾ മൂന്നുമുതൽ അഞ്ചു വർഷത്തിനുള്ളിൽ പൂക്കാൻ തുടങ്ങും. ഫെബ്രുവരി മാസമാണ് പൂക്കാലം. ജൂൺ- ജൂലൈ മാസത്തിൽ കായ്കൾ നിറയും.പൂക്കൾ വിരിഞ്ഞ്  18 ആഴ്ചകൾക്കുള്ളിൽ കായ്കൾ മൂപ്പെത്തും.

 സ്ട്രോബെറി

.റോസേസി കുടുംബത്തിൽപെട്ട സസ്യമാണ് സ്ട്രോബറി. 25 സെന്റീമീറ്ററോളം മാത്രം ഉയരം വയ്ക്കുന്ന ചെറു സസ്യമാണിത്.ഇവയ്ക്ക് മനോഹരമായ  വെളുത്ത പുഷ്പങ്ങളുണ്ട്. ചുവന്ന നിറത്തിലുള്ള കായകൾക്ക് മുകളിൽ ചെറിയ വിത്തുകൾ കാണാം. രണ്ടു മുതൽ നാലു വർഷം വരെയാണ് ആയുസ്സ്. പഴങ്ങളിൽ വൈറ്റമിൻ സി,  ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.  സ്വീറ്റ് ചാർലി, വിന്റർ ടാൺ, ചാന്റ്ലർ എന്നിവ പ്രധാന ഇനങ്ങളാണ്.

സ്ട്രോബറി ചെടിയിൽ നിന്നും വളർന്നുവരുന്ന റണ്ണറുകളോ ടിഷ്യുകൾച്ചർ തൈകളോ നടാനായി ഉപയോഗിക്കാം. ചെടികൾ തമ്മിലും വരികൾ തമ്മിലും 30 സെന്റീമീറ്റർ അകലം പാലിക്കണം. സെപ്റ്റംബർ അവസാനത്തോടെ നടുന്നതാണ് നല്ലത്.

ഡിസംബർ-ജനുവരി മാസങ്ങളാണ് പ്രധാന വിളവെടുപ്പ് കാലം. മാർച്ച് മാസം വരെ ഫലങ്ങൾ ലഭിക്കും. പഴങ്ങൾ മുക്കാൽ ഭാഗത്തോളം ചുവന്നു കഴിഞ്ഞാൽ പറിച്ചെടുക്കാം.

 

 

Share196TweetSendShare
Previous Post

വാനില കൃഷി രീതികൾ

Next Post

ആഫ്രിക്കൻ മണ്ണിൽ ബോൻസായി ഗാർഡൻ ഒരുക്കി മിനി ഗോപാൽ

Related Posts

Watermelon farming
കൃഷിരീതികൾ

ഇനി തണ്ണീർ മത്തൻ നടീൽദിനങ്ങൾ; തണ്ണീർ മത്തൻ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കൃഷിരീതികൾ

കാട്ടുചെടി പഴമെങ്കിലും അങ്ങ് വിദേശത്തുമുണ്ടെടാ പിടി

ഫലവര്‍ഗ്ഗങ്ങള്‍

കെസുസു: പഴങ്ങളിലെ മാണിക്യം

Next Post

ആഫ്രിക്കൻ മണ്ണിൽ ബോൻസായി ഗാർഡൻ ഒരുക്കി മിനി ഗോപാൽ

Discussion about this post

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies