കേരളത്തിലെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാവുകളുടെ സംരക്ഷണത്തിനായി കേരള വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ കാവുകൾ സംരക്ഷിക്കുന്നതിനായി കാവുകളുടെ ഉടമസ്ഥരിൽ നിന്നും നിർദ്ദിഷ്‌ട ഫോറ ത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. എറണാകുളം ജില്ലയിലെ തെരഞ്ഞെടുക്കുന്ന കാവുകൾക്കാണ് ധനസഹായം നൽകുന്നത്. മുൻവർഷങ്ങളിൽ സഹായധനം ലഭിച്ചിട്ടുളളവർ അപേക്ഷിക്കേണ്ടതില്ല.
ഈ പദ്ധതിയുടെ കീഴിൽ ജൈവവൈവിധ്യ സംരക്ഷണം, ഗവേഷണം, അപൂർവ്വ തദ്ദേശീയ ഇനം സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ, കുളങ്ങൾ ശുദ്ധീകരിക്കൽ, ജന്തു ജീവികളെ സംരക്ഷിക്കൽ, ജൈവവേലി നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ധന സഹായം നൽകുന്നത്. താത്‌പര്യമുള്ള വ്യക്തികൾ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, വിസ്തൃതി, ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവർത്തികളുടെ ഒരു റിപ്പോർട്ട്’ എന്നിവ സഹിതം ഓഗസ്റ്റ് 31ന് മുൻപായി എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0484 – 2344761
Discussion about this post