കേരളത്തിലെ പ്രമുഖ ഭക്ഷ്യസംസ്‌കരണ പാക്കേജിങ് പ്രദര്‍ശനമായ ഫുഡ് ടെക് കേരളയുടെ പത്താം പതിപ്പ് ബോൾഗാട്ടി പാലസ് ഇവന്റ് സെന്ററിൽ ജനുവരി 30 മുതൽ ഫെബ്രുവരി ഒന്നാം തീയതി വരെ നടക്കും.
ഭക്ഷ്യസംസ്‌കരണം, എൻജിനിയറിങ്, പാക്കേജിങ് തുടങ്ങിയ വ്യവസായ മേഖലകളിൽ നിന്നുള്ള ദേശീയ- അന്തർദേശീയ കമ്പനികളുടേതായി വിവിധ സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. എക്‌സ്‌പോയിൽ വൻകിട ഭക്ഷ്യ വ്യവസായ ബ്രാൻഡുകളുടെ പവിലിയനും സ്റ്റാർട്ടപ്പ് പവിലിയനും ഒരുക്കിയിട്ടുണ്ട് ഈ വർഷം ഫുഡ് ടെക്കിനെ കേരള സ്റ്റാർട്ട്-അപ്പ് മിഷനും പിന്തുണയ്ക്കുന്നു, അതിനായി പ്രത്യേക പവിലിയനും ഒരുക്കിയിട്ടുണ്ട്.
കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ-ബിഐപി), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി), എന്നിവയുടെ സഹകരണത്തോടെ ക്രൂസ് എക്‌സ്‌പോസ് ആണ് മേള സംഘടിപ്പിക്കുന്നത്.
Discussion about this post