Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ഇലകളിലൂടെ വളം നല്‍കാം; പത്രപോഷണ വളപ്രയോഗ രീതിയുടെ ഗുണങ്ങള്‍

Agri TV Desk by Agri TV Desk
July 1, 2020
in അറിവുകൾ
377
SHARES
Share on FacebookShare on TwitterWhatsApp

മനുഷ്യര്‍ക്ക് ആഹാരം എന്നതുപോലെയാണ് സസ്യങ്ങള്‍ക്ക് വളങ്ങള്‍. സസ്യങ്ങള്‍ക്കുള്ള ആഹാരമാണ് ജൈവളങ്ങളും രാസവളങ്ങളും. ഏത് തരം വളങ്ങളായാലും ചെടിചുവട്ടിലെ മണ്ണിലേക്ക് ചേര്‍ത്തുകൊടുക്കുന്നതാണ് പൊതുവെയുള്ള രീതി. എന്നാല്‍ ഇത്തരത്തില്‍ മണ്ണിലേക്ക് വളങ്ങള്‍ ചേര്‍ത്തുകൊടുക്കുമ്പോള്‍ അത് പൂര്‍ണമായും സസ്യങ്ങള്‍ക്ക് ഫലപ്രദമാകുന്നില്ല. അതായത് കൊടുക്കുന്ന വളത്തിലെ സസ്യമൂലകങ്ങള്‍ 50 ശതമാനമോ അതിലും കുറഞ്ഞ അളവിലോ മാത്രമേ സസ്യങ്ങള്‍ക്ക് ലഭ്യമാകുകയുള്ളൂ.

മണ്ണിലെ അമ്ലത, വെള്ളക്കെട്ട്, രോഗകീടബാധ തുടങ്ങിയവയാകാം ഇത്തരത്തില്‍ സസ്യമൂലകങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രം ചെടികളിലേക്ക് എത്താന്‍ കാരണം. സസ്യങ്ങളുടെ വേരുപടലങ്ങള്‍ക്ക് ക്ഷതം സംഭവിച്ചാലും മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്ന വളം ഫലപ്രദമായി വേരുകളിലൂടെ വലിച്ചെടുക്കാന്‍ സസ്യങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സസ്യപോഷണത്തിനുള്ള മറ്റൊരു മാര്‍ഗമാണ് ഇലകൡലൂടെ വളം നല്‍കുന്നത്.

ഇലകളിലൂടെ വളം നല്‍കുന്ന രീതിയെയാണ് പത്രപോഷണം എന്നുപറയുന്നത്. പര്‍ണപോഷണമെന്നും ഇതറിയപ്പെടുന്നു.ഇലകളുടെ പ്രതലത്തിലുള്ള സൂക്ഷ്മ സുഷിരങ്ങളായ സ്റ്റൊമേറ്റകളിലൂടെയാണ് വളം ഇലകള്‍ക്കുള്ളിലേക്ക് എത്തുന്നത്. പത്രപോഷണത്തിന് മണ്ണില്‍ വളം കൊടുക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുണങ്ങള്‍ ഏറെയാണ്. ഇതില്‍ ഏറ്റവും പ്രധാനമാണ് കൊടുക്കുന്ന വളം ഏറ്റവും വേഗത്തില്‍ സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നു എന്നത്. അതുകൊണ്ട് തന്നെ ചെടികളുടെ വളര്‍ച്ചയിലെ പല നിര്‍ണായക ഘട്ടങ്ങളിലും പോഷകന്യൂനത അനുഭവപ്പെട്ടാല്‍ അത് ഉടനടി പരിഹരിക്കാന്‍ പത്രപോഷണത്തിലൂടെ സാധിക്കുന്നു. അതുപോലെ വിവിധ വളര്‍ച്ചാദിശകളില്‍ സൂക്ഷ്മമൂലക മിശ്രിതങ്ങള്‍ നല്‍കുന്നതിനും ഈ രീതി വളരെ ഫലപ്രദമാണ്.

കൊടുക്കുന്ന വളം ഒട്ടും നഷ്ടമാകുന്നില്ലെന്നതാണ് പത്രപോഷണത്തിന്റെ മറ്റൊരു ഗുണം. നല്‍കുന്ന വളത്തിന്റെ ഏതാണ്ട് 90 മുതല്‍ 95 ശതമാനം വരെ സസ്യങ്ങള്‍ക്ക് ലഭ്യമാകും. ചെറിയ അളവില്‍ വളം കൊടുത്താല്‍ മതിയാകും. അതുകൊണ്ട് തന്നെ പരിസ്ഥിതിക്കും ഈ വളപ്രയോഗരീതി ഏറെ അനുകൂലമാണ്.

വെള്ളത്തില്‍ നല്ലതുപോലെ അലിയുന്ന വളങ്ങളോ വളക്കൂട്ടുകളോ ആണ് പത്രപോഷണത്തിന് ആവശ്യം. യൂറിയ, പൊട്ടാഷ് തുടങ്ങിയ വളങ്ങളും 19:19:19 പോലുള്ള വളക്കൂട്ടുകളും പത്രപോഷണത്തിന് യോജിച്ചതാണ്. ചെടിയുടെ വളര്‍ച്ചയനുസരിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 മുതല്‍ 10 ഗ്രാം വരെ വളമോ വളക്കൂട്ടോ ചേര്‍ത്ത് യോജിപ്പിച്ചാണ് പത്രപോഷണം നടത്തേണ്ടത്. കൂടിയ അളവില്‍ ഇലകളിലൂടെ വളം നല്‍കരുത്. ഇത് ഇലകള്‍ ഉണങ്ങിക്കരിയുന്നതിനും അതിലൂടെ വിളനഷ്ടത്തിനും ഇടയാക്കും.

രാവിലെയും വൈകുന്നേരങ്ങളിലും വെയില്‍ ഒഴിഞ്ഞുനില്‍ക്കുന്ന സമയങ്ങളാണ് പത്രപോഷണത്തിന് നല്ലത്. ഉച്ചസമയത്തെ വെയിലില്‍ ബാഷ്പീകരണത്തിനുള്ള ജലനഷ്ടം ഒഴിവാക്കാനായി സസ്യങ്ങള്‍ സ്റ്റൊമേറ്റകള്‍ അടയ്ക്കും. കൂടാതെ മഴയും കാറ്റുമുള്ളപ്പോള്‍ പത്രപോഷണം ഒഴിവാക്കുക. കാരണം മഴമൂലം കൊടുക്കുന്ന വളം ഒലിച്ചുനഷ്ടപ്പെടാം. അതുപോലെ കാറ്റ് മൂലം വളപ്രയോഗ ദിശയുടെ ഗതി തന്നെ മാറിപ്പോകാം. വളലായനിക്കൊപ്പം ചില വെറ്റിംഗ് ഏജന്റുകള്‍ കൂടി ചേര്‍ത്ത് നല്‍കുന്നത് വളപ്രയോഗത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. പലതരം വെറ്റിംഗ് ഏജന്റുകള്‍ ഇതിനായി വിപണിയില്‍ ലഭ്യമാണ്. നല്‍കുന്ന വളം കൃത്യമായി ഇലകളില്‍ ഒഴുകിപരന്ന് എല്ലാ സ്റ്റൊമേറ്റുകളില്‍ എത്താനും ഇലകളോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കാനും ഈ വെറ്റിംഗ് ഏജന്റുകള്‍ സഹായിക്കും. 1 ലിറ്റര്‍ വളലായനിക്ക് 1 എംഎല്‍ വെറ്റിംഗ് ഏജന്റ് എന്നതാണ് കണക്ക്.

ചെടിക്ക് ആവശ്യമായ മുഴുവന്‍ വളങ്ങളും ഇലകളിലൂടെ നല്‍കുക എന്നത് പ്രായോഗികമായ കാര്യമല്ല. അതുകൊണ്ട് തന്നെ മണ്ണിലും ഇലകളിലും വളം നല്‍കുന്ന തരത്തില്‍ വളപ്രയോഗം ക്രമീകരിക്കണം. ഇലകളിലൂടെ വളം നല്‍കുക എന്നത് ഒരിക്കലും മണ്ണിലൂടെ നല്‍കുന്നതിന് ഒരു പകരമാകുകയല്ല, മറിച്ച് അതിനെ പിന്താങ്ങുന്ന ഒരു പരിപാലന മുറയാണ് എന്നതാണ്. സംയോജിത മട്ടുപ്പാവ് തോട്ടങ്ങളില്‍ പത്രപോഷണ വളപ്രയോഗ രീതി ഫലപ്രദമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി

Share377TweetSendShare
Previous Post

വിള ഇൻഷുറൻസ് ക്യാമ്പയിന് ജൂലൈ ഒന്നിന്‌ തുടക്കമാകും

Next Post

മുത്തങ്ങ- ആരോഗ്യസംരക്ഷണത്തിന് അത്യുത്തമം

Related Posts

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം
അറിവുകൾ

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു
അറിവുകൾ

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം
അറിവുകൾ

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

Next Post
മുത്തങ്ങ- ആരോഗ്യസംരക്ഷണത്തിന് അത്യുത്തമം

മുത്തങ്ങ- ആരോഗ്യസംരക്ഷണത്തിന് അത്യുത്തമം

Discussion about this post

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

വെള്ളരി വർഗ്ഗവിളകളുടെ കൃഷി – മികച്ചയിനങ്ങളും കീടരോഗസാധ്യതകളും നിയന്ത്രണ മാർഗങ്ങളും അറിയാം

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

‘TATA WIRON കർഷക അവാർഡ് 2023’ വിതരണം ചെയ്തു

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

കർഷകപ്രതിഭകൾക്ക് TATA WIRON ന്റെ ആദരം

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

നിങ്ങൾ ‘മഴവിൽ ഭക്ഷണം ‘(Rainbow diet ) ആണോ കഴിക്കുന്നത്? അല്ലെങ്കിൽ കഴിച്ച് തുടങ്ങിക്കോ..

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക്  പേറ്റന്റ്

ഇനി കനത്ത മഴയിലും, കൊടുങ്കാറ്റിലും വാഴകൾ ഒടിഞ്ഞു വീഴില്ല, കുസാറ്റിന്റെ നൂതന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ഒരു കുപ്പി വെള്ളം കൊണ്ട് പച്ചക്കറിയിൽ നിറ സമൃദ്ധി

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

ആരാമം വീടിന്റെ മട്ടുപ്പാവിലുണ്ട് ബോൺസായി മരങ്ങളുടെ അപൂർവ്വ ശേഖരം

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

മഞ്ഞൾ ഇനങ്ങളിൽ പേരുകേട്ട ‘പ്രതിഭ’

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

പ്രകൃതിയിൽ വിരിഞ്ഞൊരു മൺവീട്

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

ക്ഷീരവികസന വകുപ്പിന്റെ അവാർഡ് തിളക്കത്തിൽ പറുദീസ ഫാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV