കാലവര്‍ഷക്കെടുതിയില്‍ കന്നുകാലികള്‍ നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും.
ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടെങ്കില്‍ അതില്‍ നിന്നുള്ള നഷ്ടപരിഹാരമാണ് ലഭിക്കുക. സര്‍ക്കാര്‍ പദ്ധതികളിലും സ്വന്തം നിലയ്ക്കും വളര്‍ത്തുമൃഗങ്ങളെ ഇന്‍ഷൂര്‍ ചെയ്തവര്‍ നാശനഷ്ടങ്ങളുടെ വിവരം ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയും അറിയിക്കണം. ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാത്ത കന്നുകാലികളാണെങ്കില്‍ അക്കാര്യം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലുള്ള കണ്‍ട്രോള്‍ റൂമിലും അതത് മൃഗാശുപത്രികളിലും അറിയിക്കണം. നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കണം.
കന്നുകാലികളുടെ ചെവിയില്‍ ഘടിപ്പിച്ച ടാഗുണ്ടെങ്കില്‍ അത് ഊരിയെടുത്ത് സൂക്ഷിക്കണം. കന്നുകാലികള്‍ ഒഴുകിപ്പോകുകയോ മറ്റോ ചെയ്താല്‍ അക്കാര്യം പഞ്ചായത്ത് അധികൃതരും അതത് വെറ്ററിനറി ഡോക്ടറും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കും.വിവരങ്ങള്‍ക്ക് 9188512521 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Discussion about this post