സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മത്സ്യബന്ധന ഹാര്‍ബര്‍ എഞ്ചിനീയര്‍ മന്ത്രി ജെ മേഴ്സി കുട്ടിയമ്മ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ചര്‍ച്ച സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയിരുന്നു.
നടപടിയുടെ ആദ്യ ഘട്ടത്തില്‍ 35000 മത്സ്യതൊഴിലാളികള്‍ക്കും 10000 മത്സ്യകര്‍ഷകര്‍ക്കും കാര്‍ഡ് മുഖേനയുള്ള ആനൂകുല്യം ലഭിക്കും.
മത്സ്യവില്‍പ്പനക്കാര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആനൂകുല്യം ലഭ്യമാകും.
സാഫില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യ വില്‍പ്പനക്കാര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്.
ബാങ്കില്‍ സമര്‍പ്പിക്കുന്ന അപേക്ഷ അനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കാനാണ് തീരുമാനം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയനുസരിച്ച് ഈടില്ലാതെ 1.6 ലക്ഷം രൂപയും ഈടോടു കൂടി 3 ലക്ഷം രൂപയുമാണ് വായ്പയായി ലഭ്യമാകുന്നത്. ഫിഷറിസ് വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് കാര്‍ഡ് ലഭിക്കുക. കാർഡിന് വേണ്ടിയുള്ള ആപ്ലിക്കേഷന്‍ ഫോം അതാതു മേഖലയിലുള്ള ബാങ്കിലും ഫിഷറിസ് വകുപ്പിലും മത്സ്യഫെഡിലും ലഭ്യമാണ്.
സാഫ മുഖേന രൂപികരിച്ചിട്ടുള്ള മത്സ്യ ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ് വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കിട്ടുന്നതിനുള്ള ധാരണപത്രം തയ്യാറാക്കി കേരളബാങ്കുമായി ഒപ്പിട്ടിട്ടുണ്ട് . ഇതിന്റെ ആദ്യ ഘട്ടമായി കൊല്ലം , ആലപ്പുഴ ജില്ലകളിലെ 1000 മത്സ്യത്തൊഴിലാളികള്‍ക്ക് കാര്‍ഡിന്റെ ആനുകുല്യം ലഭിക്കും. തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുന്നത് വഴി 10000 വനിതാമത്സ്യത്തൊഴിലാളികള്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകും.
നടപടിയുടെ രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ തീരദേശ തൊഴിലാളികള്‍ക്കും കിസാന്‍ കാര്‍ഡ് വിതരണം ചെയ്യും. ഇതിനായി മത്സ്യ ഫെഡില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന നിബന്ധന ഒഴിവാക്കാന്‍ തീരുമാനമായി. ഇതിനൊപ്പം ഫിഷറിസ് വകുപ്പിന്‍റെ സ്റ്റേറ്റ് ലെവല്‍ ടെക്നിക്കല്‍ കമ്മിറ്റി ഉടന്‍ ചേര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാവുന്ന ബാങ്ക് വായ്പ്പയുടെ പരിധിയും നിര്‍ണയിക്കുന്നതോടെ മത്സ്യബന്ധന മേഖലയ്ക്ക് ഇതൊരു കൈത്താങ്ങാകും.
Discussion about this post