സംസ്ഥാനത്ത് മത്സ്യവില ഉയരുന്നു. നീണ്ടകര, അഴീക്കോട് ഹാർബറുകളിൽ ഒരു കിലോ മത്തിക്ക് 300 രൂപയാണ് വില.
ലഭ്യത കുറവും ട്രോളിംഗ് നിരോധനവുമാണ് മീൻ വില കത്തിക്കയറാൻ കാരണം. വരും ദിവസങ്ങളിൽ വില ഇനിയും കുതിക്കുമെന്നാണ് വിലയിരുത്തൽ. 52 ദിവസം നീണ്ട് നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31-ന് അർദ്ധരാത്രി അവസാനിക്കും. ചെറിയ മത്സ്യബന്ധന ബോട്ടുകൾക്ക് മാത്രമാണ് കടലിൽ പോകാൻ അനുമതി.
പച്ചക്കറിയുടെയും ഇറച്ചിയുടെയും വിലയും ഉയരുകയാണ്. മുളകിനും തക്കാളിക്കും വില കത്തി കയറുകയാണ്. മുളകിന് കിലോയ്ക്ക് 140-150 രൂപയാണ് വില. തക്കാളിക്ക് 80-100 രൂപയാണ് വില. ഒരാഴ്ച കൊണ്ട് 40 രൂപയാണ് കൂടിയത്.
ചിക്കന്റെയും ബീഫിന്റെയും വിലയിൽ 40 രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത്. ആട്ടിറച്ചിക്ക് വില 800 രൂപയ്ക്ക് മുകളിലാണ്.
Discussion about this post