വളരെ എളുപ്പത്തില്‍ വളമാക്കാവുന്നതാണ് മത്സ്യാവശിഷ്ടം. മത്തി ഉള്‍പ്പെടെയുള്ള കടല്‍ മത്സ്യങ്ങളില്‍ പ്രോട്ടീന്‍, വിറ്റാമിന്‍, മൂലകങ്ങള്‍, ഫാറ്റി ആസിഡ് എന്നിവ സമതുലിതമായുണ്ട്. അതുകൊണ്ട് തന്നെ ഇവ അഴുകിയുണ്ടാകുന്ന മത്സ്യവളത്തില്‍ 18 സൂക്ഷ്മ മൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള 70 ഓളം മൂലകങ്ങളും അടങ്ങിയിരിക്കുന്നു.
വിളകളിലെ പ്രോട്ടീന്‍ രൂപീകരണം എളുപ്പമാക്കാന്‍ മത്സ്യ വളത്തിലെ നൈട്രജന്‍ സഹായിക്കും. മണ്ണിലെ പോഷകാംശം കൂട്ടാനും ഇതുപകരിക്കും. ഒപ്പം സൂക്ഷമാണുക്കളുടെ എണ്ണം കൂട്ടി ജൈവ മണ്ഡലത്തെ സക്രിയമാക്കാനും മത്സ്യവളത്തിന് സാധിക്കും.
മത്സ്യാവശിഷ്ടം എങ്ങനെ വളമാക്കാം?
പണ്ടൊക്കെ മൂടിയുള്ള മണ്‍ചട്ടിയിലോ ബക്കറ്റിലോ ഓരോ ദിവസത്തെയും മത്സ്യാവശിഷ്ടവും വെണ്ണീരും കൂട്ടിക്കുഴച്ച് വെച്ച് വളമാക്കുകയായിരുന്നു ചെയ്തിരുന്നത്. വെണ്ണീര്‍ കുറവാണെങ്കിലും മത്സ്യാവശിഷ്ടം മണ്ണിര കമ്പോസ്റ്റാക്കാം. ഇതിനായി വെള്ളം നിറച്ച ബേസിനില്‍ ഒരു ബക്കറ്റിറക്കി വെക്കുക. ഏറ്റവും താഴെയായി മണ്ണിരയോട് കൂടിയ മണ്ണിര കമ്പോസ്റ്റ് ഒരു കിലോഗ്രാം ചേര്‍ക്കാം. ഇനി ഓരോ ദിവസത്തെ മത്സ്യാവശിഷ്ടവും ശീമക്കൊന്ന ഇലയോ വാഴത്തടയോ നിക്ഷേപിക്കണം. ദിവസവും അര ലിറ്റര്‍ വെള്ളം ഉപയോഗിച്ച് നേര്‍ത്ത നന നല്‍കണം. നനച്ച ചണച്ചാക്കുപയോഗിച്ച് ബക്കറ്റ് മൂടാം. 25 ദിവസം കൊണ്ട് മണ്ണിര കമ്പോസ്റ്റ് റെഡിയാകും.മത്സ്യമാണെങ്കില്‍ കൂടി മണ്ണിര ഉപയോഗിച്ച് കമ്പോസ്റ്റീകരിക്കുന്നതിനാല്‍ നാറ്റമുണ്ടാകില്ല.
മത്സ്യവും ചാണകവും ഉപയോഗിച്ച് തയ്യാറാക്കുന്ന കമ്പോസ്റ്റാണ് പച്ചക്കറികള്‍ക്ക് ഉത്തമം. 3 അടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ കടപ്പുറത്തെ മീന്‍ മാലിന്യവും ചാണകവും അട്ടിയിട്ടാണ് മീന്‍ വളം തയ്യാറാക്കുക
മത്സ്യവളം ഇലകളുടെയും വേരുകളുടെയും വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും. ഒപ്പം മണ്ണിന്റെ ഘടനയും മെച്ചപ്പെടുത്തുന്നു.ചെടിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഓരോ മാസവും രണ്ടു മൂന്ന് ടേബിള്‍ സ്പൂണ്‍ ഉപരിതലത്തിലെ മണ്ണില്‍ ഇളക്കി ചേര്‍ക്കുക.
Discussion about this post