എല്ലാവർക്കും മാതൃക പരമായ പ്രവർത്തിയാണ് ടിനി ടോം നടത്തിയിരിക്കുന്നതെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ .കൃഷിചെയ്യാൻ മുന്നോട്ടു വന്നവർക്ക് സൗജന്യമായി ഭൂമിവിട്ടു നൽകിയ ടിനി ടോമിന്റെ മാതൃക മറ്റ് പലരും പിന്തുടരണമെന്ന് മത്സ്യ കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി.എസ്.സുനിൽകുമാർ ആവശ്യപ്പെട്ടു.
തൊഴിൽ രഹിതരായ യുവാക്കൾക്ക് മത്സ്യ കൃഷി നടത്തുന്നതിന് തറവാട് വീടിനോട് ചേർന്നുള്ള ഭൂമി സൗജന്യമായി വിട്ടു നൽകി ചലച്ചിത്ര നടൻ ടിനി ടോം. ആലുവ പട്ടേരി പുറത്തെ 13 സെൻറ്‌സ്ഥലമാണ് അയൽവാസികളായ മൂന്ന് സഹോദരങ്ങൾക്ക് വിട്ട് നൽകിയത്. ചലച്ചിത്ര നടൻ ജോയി മാത്യു തന്റെ ഭൂമി കൃഷിചെയ്യാൻ സൗജന്യമായി വിട്ടുകൊടുത്ത വാർത്തയാണ് തനിക്കിതിന് പ്രചോദനമായതെന്ന് ടിനി ടോം പറഞ്ഞു .തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ സനൽ രാജാണ് രണ്ട് സഹോദരങ്ങൾക്കൊപ്പം മൽസ്യ കൃഷിക്കിറങ്ങിയിരിക്കുന്നത്.അൻവർ സാദത്ത് എം എൽ എയും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. കട്‌ല, രോഹു ,അനാബസ്, പീലി,വാഹ തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടെ വളർത്തുന്നത്
Discussion about this post