സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ചോ അതിൽ കൂടുതലോ ഭിന്നശേഷിക്കാരാൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ പ്രോജക്ടുകൾ തെരെഞ്ഞെടുത്ത് ആരംഭിക്കുന്നതിനായി കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ 20,000 രൂപ ഒറ്റത്തവണ ധനസഹായമായി നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0471 – 2322065, 9497281896. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.hpwc.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ നിർദ്ദിഷ്ട രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. ഈ പദ്ധതിയിൽ മുമ്പ് ധനസഹായം ലഭിച്ചിട്ടുള്ള സംഘങ്ങൾ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.
Content summery : The Kerala State Disability Welfare Corporation provides a one-time grant of Rs.20,000 to self-help groups of five or more persons with disabilities to start micro-projects.
Discussion about this post