കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡി വകയായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ താങ്ങുവില സഹായ കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തര തുക എന്ന നിലയിൽ സംസ്ഥാനം സബ്സിഡി ലഭ്യമാക്കിയത്. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 2017 മുതലുള്ള കുടിശ്ശിക ഇതുവരെ ലഭിച്ചിട്ടില്ല.
ഏകദേശം 900 കോടി രൂപയാണ് കുടിശ്ശിക. കേന്ദ്രസർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിന്റെ രീതി എന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ് കർഷകന് നെൽവില നൽകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പി ആർ എസ് വായ്പ പദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽ നിന്ന് ലഭിക്കും.
Content summery : Finance Minister KN Balagopal announced that Rs 175 crore has been allocated to the State Civil Supplies Corporation as subsidy for paddy procured from farmers
Discussion about this post