സെലാജിനെല്ല എന്ന പേര് പലർക്കും പരിചയം ഉണ്ടാവില്ല. എന്നാൽ ആളെ കണ്ടാൽ പെട്ടെന്ന് മനസ്സിലാകും. മതിലുകളിലും കിണറിന്റെ കരയിലും അങ്ങനെ ഈർപ്പമുള്ള എല്ലായിടത്തും സെലാജിനെല്ലയെ കാണാം. പീകോക്ക് മോസ്, സ്പൈക്ക് മോസ്, എന്നൊക്കെ പേരുണ്ട് സെലാജിനെല്ലയ്ക്ക് .
ഫേൺ വർഗത്തിൽപ്പെട്ട ചെടിയാണ് സെലാജിനെല്ല. ഒത്തിരി ഇനങ്ങളുണ്ട് ഈ ജനുസ്സിൽ. പ്രത്യേക ഭംഗിയാണ് സെലാജിനെല്ലയുടെ ഇലകൾക്ക്. ഇലകളുടെ ഭംഗിയാണ് ഇവയെ ഒരു അലങ്കാരസസ്യമാക്കി മാറ്റുന്നതും. ചെടിച്ചട്ടിയിൽ സെലാജിനെല്ല നിറഞ്ഞുനിൽക്കുന്നത് കണ്ടാൽ ആരും നോക്കി നിന്നുപോകും.
ഫേണുകൾ ഇഷ്ടപ്പെടുന്നവർക്ക് സെലാജിനെല്ലയെ ഒഴിവാക്കുവാൻ ഒരിക്കലും കഴിയില്ല. ഗാർഡനുകളിൽ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാം ഇവയെ. ഒത്തിരി പരിചരണം ആവശ്യമില്ല ഇവയ്ക്ക്. മറ്റു ഫേണുകളെ പോലെതന്നെ ഈർപ്പം ഒത്തിരി ഇഷ്ടപ്പെടുന്ന ചെടിയാണ് സെലാജിനെല്ലയും. അതുകൊണ്ടുതന്നെ ദിവസവും നനച്ചു കൊടുക്കണം. കുറഞ്ഞ അളവിൽ മാത്രം സൂര്യപ്രകാശം ലഭിച്ചാൽ മതിയാകും. തണൽ ഇഷ്ടപ്പെടുന്ന ചെടിയാണ് സെലാജിനെല്ല .
ചകിരിച്ചോറും കൊക്കോപീറ്റും കൂടുതലായി ചേർത്താണ് നടീൽ മിശ്രിതം തയ്യാറാക്കേണ്ടത്. ചെറുതായി വേരുള്ള തണ്ടുകൾ നടീലിന് ഉപയോഗിക്കാവുന്നതാണ്. ചെടിയുടെ വളർച്ച കുറഞ്ഞതായി തോന്നുമ്പോൾ മാത്രം ഏതെങ്കിലും ജൈവവളം ചേർത്താൽ മതിയാകും.
Discussion about this post