ചെടികളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് വേരുപടലത്തിന്റെ വളര്‍ച്ചയ്ക്കുള്ളത്. ചെടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിന് പുറമെ സസ്യങ്ങളെ മണ്ണില്‍ താങ്ങി നിര്‍ത്തുന്നതിനും വേര് ആവശ്യമാണ്. വേര് വേഗത്തില്‍ പടരാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
എപ്പോഴും നന്നായി ഇളക്കിയ മണ്ണിലായിരിക്കണം ചെടി നടേണ്ടത്. അടിവളം കൃത്യമായി ചേര്‍ക്കാന്‍ മറക്കരുത്. കളകള്‍ യഥാസമയം പറിച്ചുമാറ്റി ചെടിയുടെ ചുവട് ജൈവ വസ്തുക്കള്‍ കൊണ്ട് പൊതിയുക. ചെടികള്‍ക്ക് ചുവട്ടില്‍ എപ്പോഴും കുറഞ്ഞ ഈര്‍പ്പം നിലനിര്‍ത്തുക. ജല ലഭ്യത ഉറപ്പുവരുത്തണം. തെങ്ങാണെങ്കില്‍ വളപ്രയോഗത്തിനുശേഷം മുരട്ടില്‍ ഒരു മൂടിന് രണ്ട് കിലോ എന്ന കണക്കില്‍ ഉപ്പ് വിതറുക. മേല്‍വളം ചേര്‍ക്കുമ്പോള്‍ തടം നന്നായി ഇളക്കിയ ശേഷം മാത്രം പ്രയോഗിക്കുക. ജൈവവളങ്ങളുടെ കൂടെ മൈക്കോറൈസ എന്ന മാത്രകുമിള്‍ ചേര്‍ക്കുന്നത് വേര് പിടുത്തം വേഗത്തിലാക്കാന്‍ സഹായിക്കും.
Discussion about this post