കാർഷികവൃത്തി ഉപജീവനമാർഗമാക്കിയ കർഷകരുടെ ക്ഷേമത്തിന് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി ആരംഭിച്ചതാണ് കേരള കർഷക ക്ഷേമനിധി ബോർഡ്. 2019 ഡിസംബർ 20ന് കേരള കർഷക ക്ഷേമനിധി ആക്ട് നിലവിൽ വന്നു. 2020 ഒക്ടോബറിൽ ചെയർമാനും മറ്റു അംഗങ്ങളും സ്ഥാനമേറ്റു. 2021 മാർച്ചിൽ ചട്ടങ്ങളും പദ്ധതികളും സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിച്ചു. ചട്ടങ്ങൾ അംഗീകരിച്ചു എന്നാൽ പദ്ധതിക്ക് ധനകാര്യവകുപ്പിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
അതിനാൽ ക്യാബിനറ്റ് അധികാരം ലഭിക്കാത്തതിനാൽ ഭരണകാര്യങ്ങൾക്കും പരിമിതിയുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ക്ഷേമപദ്ധതിയുടെ പെൻഷൻ ആനുകൂല്യങ്ങൾ,മറ്റു സഹായങ്ങൾ എന്നിവ സംബന്ധിച്ച കർഷകർ ആവശ്യപ്പെടുന്ന വിവരങ്ങൾക്ക് കൃത്യമായി മറുപടി നൽകാനും അധികൃതർക്ക് സാധിക്കുന്നില്ല. വരുമാന മാർഗങ്ങൾ പ്രാവർത്തികമാക്കാൻ വ്യവസായം, രജിസ്ട്രേഷൻ, തദ്ദേശസ്വയംഭരണം, ധനകാര്യം,റവന്യൂ, കൃഷി, മൃഗസംരക്ഷണം വകുപ്പുകളുടെ സഹകരണത്തോടെ ഉത്തരവുകൾ പുറപ്പെടുവിക്കാനും കഴിഞ്ഞിട്ടില്ല
Discussion about this post