ഓണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2000 കർഷക ചന്തകൾ തുറന്നു. സെപ്റ്റംബർ ഒന്നു മുതൽ നാലു വരെയാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കർഷകചന്തകൾ സംഘടിപ്പിക്കുന്നത്. കൃഷിവകുപ്പ് ഹോർട്ടികോർപ്പ്, വി. എഫ്. പി. സി. കെ എന്നിവയുടെ ഏകോപനത്തോടെയാണ് പ്രവർത്തനം. പഞ്ചായത്ത്/ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി തലത്തിൽ നടക്കുന്ന കർഷക ചന്തകളിൽ 1076 കൃഷിവകുപ്പും 160 എണ്ണം വി. എഫ്. പി. സി. കെയും, 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കും.

കർഷകരിൽ നിന്ന് 10% അധികവില നൽകി പച്ചക്കറികൾ സംഭരിക്കുകയും പൊതു വിപണി വിലയേക്കാൾ 30% കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും. പദ്ധതി ആവശ്യത്തിന് 13 കോടി രൂപ ചെലവാക്കും എന്നാണ് കണക്ക് കൂട്ടിയിരിക്കുന്നത്. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കി പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ പൊതു വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയാണ് കർഷകചന്തകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Discussion about this post