തൊടുപുഴ: ഹൈറേഞ്ചിലെ കർഷകർക്ക് ഏത്തവാഴ, മരച്ചീനി കൃഷികളോടും താത്പര്യം കുറയുന്നു. വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥയുമാണ് പലരെയും കൃഷിയിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. വരൾച്ചയും പ്രളയവും പ്രതിസന്ധിയായി മാറിയ ഹൈറേഞ്ചിൽ ഇക്കുറി പച്ചക്കറി കൃഷിയും വിരളമായി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏത്തക്കായും മരച്ചീനിയും ഹൈറേഞ്ചിലാണ് ഉല്പാദിപ്പിച്ചിരുന്നത്. ഇവ ടൺ കണക്കിന് കയറ്റി അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയാണ്. അടിമാലി, മാങ്കുളം, കൊന്നത്തടി, രാജാക്കാട്, വെള്ളത്തൂവൽ, രാജകുമാരി, വാത്തിക്കുടി പഞ്ചായത്തുകളിലാണ് ഇവ കൂടുതലും ഉണ്ടായിരുന്നത്. നിലവിൽ ചിലയിടങ്ങളിൽ മാത്രമാണ് കൃഷി അവശേഷിക്കുന്നത്.
പച്ചക്കറിക്കൃഷി ഉപേക്ഷിച്ച് ചില കർഷകർ മരച്ചീനി കൃഷി ചെയ്തു തുടങ്ങി. എന്നാൽ കാട്ടുപന്നിയും കാട്ടാനയും വില്ലനായി മാറി. ഇക്കുറി ഓണക്കാലത്ത് കൃഷിയും വിളവെടുപ്പും ഓർമ മാത്രമാണെന്ന് കർഷകർ പറയുന്നു. വാഴക്കൃഷി സജീവമായിരുന്നെങ്കിലും നഷ്ടം മാത്രമാണ് കർഷകർക്ക് മിച്ചം ലഭിച്ചത്.
Farmers in the high range are also less interested in banana and cassava crops.
Discussion about this post