പ്രധാനപ്പെട്ട കാർഷിക വാർത്തകൾ
1. കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാൻ പദ്ധതിയിൽ ഉൾപ്പെടാൻ താല്പര്യമുള്ള കർഷകർക്ക് നവംബർ പത്തിനകം അടുത്തുള്ള കൃഷിഭവനകളിൽ അപേക്ഷ സമർപ്പിക്കാം. കൃഷിക്കൂട്ടങ്ങളിൽ അംഗങ്ങളായിട്ടുള്ള കർഷകർക്കും കൃഷിക്കൂട്ടങ്ങൾക്കും അപേക്ഷ നൽകാം.
2. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ആക്കി സംഭരണ- വിതരണ ശൃംഖല ശക്തിപ്പെടുത്തി വിപണനം ചെയ്യുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ആയി ജില്ലയിൽ വൈഗ റിസോഴ്സസ് സെൻറർ വേങ്ങേരി മാർക്കറ്റിനകത്ത് ആത്മ പ്രൊജക്റ്റ് ഡയറക്ടറുടെ കാര്യാലത്തിൽ പ്രവർത്തനം ആരംഭിച്ചു. മൂല്യ വർധന ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണനവുമായി ബന്ധപ്പെട്ട എല്ലാവിധ സേവനവും വൈഗ സെൻറർ വഴി കർഷകർക്ക് ഇനി എളുപ്പത്തിൽ ലഭ്യമാകും.
3. കേരളത്തിൻറെ മഹാ ഉത്സവമായ കേരളീയത്തിൽ ട്രേഡ് ഫെയർ 8 വേദികളിലായി 400 ലേറെ സ്റ്റാളുകളിൽ നടക്കും. ഇതിൻറെ ഭാഗമായി കാർഷിക സെമിനാർ ഇന്ന് നിയമസഭയിലെ ശ്രീ ശങ്കരനാരായണൻ തമ്പി ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയിൽ നടന്നിരുന്നു. പരിപാടിയോട് അനുബന്ധിച്ച് കൃഷിവകുപ്പിന്റെ ട്രേഡ് ഫെയർ എൽ. എം.എസ് കോമ്പൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ജൈവ സർട്ടിഫിക്കേഷനുള്ള ഉത്പന്നങ്ങൾ, ഭൗമസൂചിക ലഭിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ, കേരള അഗ്രോ ബ്രാൻഡിൽ സർക്കാർ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ തുടങ്ങിയവയും കേരള കാർഷിക സർവകലാശാലയുടെയും ഫാമുകളിലെയും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയും ട്രേഡ് ഫെയറിൽ ലഭ്യമാകും.
4. കൃഷി കർഷക ക്ഷേമ മന്ത്രാലയം നാളികേര വികസന ബോർഡുമായി സഹകരിച്ച് ഇന്നും നാളെയുമായി കൊച്ചി നെടുമ്പാശ്ശേരിയിലെ മാരിയറ്റ് ഹോട്ടലിൽ ഹോർട്ടികൾച്ചർ മേഖലയെ സംബന്ധിച്ച പ്രാദേശിക ശില്പശാല സംഘടിപ്പിക്കുന്നുണ്ട്.
Discussion about this post